തബൂക്ക്: പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന മലയാളം മിഷൻ തബൂക്ക് മേഖല സെക്രട്ടറി ബിനോൾ ഫിലിപ്പിന് കമ്മിറ്റി യാത്രയയപ്പ് നൽകി. മലയാളം മിഷൻ തബൂക്ക് മേഖലയുടെ രൂപവത്കരണകാലം മുതൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു. മലയാള ഭാഷയും സംസ്കാരവും തബൂക്കിൽ പ്രചരിപ്പിക്കുന്നതിനും മേഖലയിലെ കുട്ടികളെ കോർത്തിണക്കി പഠനക്ലാസുകളും ക്യാമ്പുകളും സംഘടിപ്പിക്കുന്നതിനും നേതൃപരമായ പങ്കുവഹിച്ചു.
കഴിഞ്ഞ 10 വർഷക്കാലമായി തബൂക്ക് നോർത്ത് വെസ്റ്റ് ആംഡ് ഫോഴ്സ് ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. സംഘടനയുടെ ഉപഹാരം മേഖല പ്രസിഡൻറ് റഹീം ഭരതന്നൂർ കൈമാറി.
മലയാളം മിഷൻ സൗദി ചാപ്റ്റർ വൈസ് പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ, മേഖല കോഒാഡിനേറ്റർ ഉബൈസ് മുസ്തഫ, അധ്യാപകൻ റോജൻ തുരുത്തിയിൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.