ജിദ്ദ: സൗദി അറേബ്യയിലേക്ക് ഇന്ത്യയിൽനിന്നും നേരിട്ട് യാത്രവിലക്ക് ഏർപ്പെടുത്തിയത് മൂലം അവധി കഴിഞ്ഞു തിരിച്ചുപോകേണ്ടതിനായി മൂന്നാമതൊരു രാജ്യം ഇടത്താവളമായി സൗദിയിലേക്ക് തിരിക്കാനായി മാലദ്വീപിൽ എത്തിയ ഒരു കൂട്ടം മലയാളി യുവാക്കൾ അവിടെ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
മാലി ടൗണിനോട് ചേർന്ന റാസ്ഫന്നു ബീച്ചാണ് ഇവർ ആഘോഷമാക്കിയത്. ദേശീയ പതാകയേന്തി ദേശീയഗാനം ആലപിച്ചാണ് ആഘോഷിച്ചത്. കെ. ശിഹാബ് പറപ്പൂർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അക്ബർ മൂഴിക്കൽ പാലത്തിങ്ങൽ, ജംഷീദ് തീണ്ടേക്കാട്, അസ്ഹറുദ്ദീൻ പറപ്പൂർ, സിറാജുദ്ദീൻ ഊരകം, അബ്ദുൽ റഷീദ് കുറ്റിപ്പുറം, റഫീക്ക് തുവ്വൂർ , ഷാജി ഓലപ്പുലാൻ തെക്കേകുളമ്പ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.