മൊബൈൽ കവർന്നയാളെ പിന്തുടർന്ന മലയാളിക്ക്​ ക്രൂരമർദനം

റിയാദ്: മൊബൈൽ ഫോൺ ഷോപ്പിൽ സാധനം വാങ്ങാൻ എന്ന വ്യാജേന എത്തി മൊബൈൽ ഫോൺ അപഹരിച്ചു മുങ്ങിയ കള്ളനെ പിന്തുടർന്ന മലയാളിക്ക് ക്രൂരമർദനം.

ബത്​ഹയിലെ ഷോപ്പിൽനിന്ന്​ മൊബൈൽ ഫോൺ എടുത്ത്​ ഒാടിയ കള്ളന് പിന്നാലെ പാഞ്ഞ മലയാളി ഇവർ സഞ്ചരിച്ച വാഹനത്തി​െൻറ അടുത്തെത്തി മൊബൈൽ ഫോൺ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിൽ വാഹനം മുന്നോട്ടെടുക്കുകയും മലയാളിയെ അര കിലോമീറ്ററോളം റോഡിൽ വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു. ഒടുവിൽ ഇത് കണ്ടുനിന്ന ആളുകൾ പിന്തുടർന്നതോടെ മലയാളിയെ വാഹത്തിൽനിന്ന് പുറത്തേക്ക് തള്ളിയിട്ട്​ കള്ളന്മാർ കടന്നുകളഞ്ഞു. ഇതിനിടയിൽ വാഹനത്തിൽ ഉണ്ടായിരുന്ന കള്ളന്മാരുടെ സംഘം മലയാളിയെ ക്രൂരമായി മർദിച്ചു.

മുഖത്തും നെഞ്ചിലും മർദനമേറ്റ മലയാളിയെ ഒടുവിൽ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിൽ നാലുപേരാണ്​ ഉണ്ടായിരുന്നത്​. പരിസരത്തുണ്ടായിരുന്നവർ വാഹനത്തി​െൻറ ഫോട്ടോയും വിഡിയോയും പകർത്തി പൊലീസിന് നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.