റിയാദ്: ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്ന സത്താർ കായംകുളത്തിന് റിയാദിലെ മലയാളി സമൂഹത്തിെൻറ ആദരാഞ്ജലി. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗത്തിൽ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു.
റിയാദിലെ ഏതൊരു സംഘടന നടത്തുന്ന പരിപാടികളിലും സത്താറിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്തവർ ഓർമിച്ചെടുത്തു. ശുഭ്രവസ്ത്രധാരിയായി എപ്പോഴും സൗമ്യനായി ചെറുപുഞ്ചിരിയോടെ മാത്രമേ സത്താറിനെ കാണാൻ സാധിക്കുമായിരുന്നുള്ളൂ. സത്താറിന്റെ വിയോഗം റിയാദ് പൊതുസമൂഹത്തിന് തീരാനഷ്ടമാണെന്ന് അനുശോചന ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദ് ഒ.ഐ.സി.സി പ്രസിഡൻറ് കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ചു. അഷ്റഫ് വേങ്ങാട്ട് (എൻ.ആർ.കെ ഫോറം), സെബിൻ ഇഖ്ബാൽ (കേളി), സുധീർ കുമ്മിൾ (നവോദയ), എൻ.ആർ.കെ ഫോറം മുൻ ചെയർമാൻ ഐ.പി. ഉസ്മാൻ കോയ, ശിഹാബ് കൊട്ടുകാട്, ഒഐ.സി.സി നേതാക്കന്മാരായ സലിം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാർക്കാട്, റസാഖ് പൂക്കോട്ടുംപാടം, റഹ്മാൻ മുനമ്പത്ത്, സിദ്ദിഖ് കല്ലുപറമ്പൻ, റഷീദ് കൊളത്തറ, അസ്കർ കണ്ണൂർ, നിഷാദ് ആലംകോട്, അഡ്വ. ആഷിഖ് തൈക്കണ്ടി, മുജീബ് കായംകുളം, ഷിബു ഉസ്മാൻ, ജയൻ കൊടുങ്ങലൂർ (മീഡിയ ഫോറം), ഉമർ മുക്കം (ഫോർക്ക), അഷ്റഫ് (ഐ.സി.എഫ്), നിസാർ പള്ളിക്കശ്ശേരിൽ (മൈത്രി), സലിം മാഹി (തനിമ), ഷൈജു നമ്പലശ്ശേരി (കൃപ), സലിം സഖാഫി (കായംകുളം മജ്ലിസ്), സലിം വാലില്ലാപ്പുഴ (പി.എം.എഫ്), റാഫി പാങ്ങോട് (ജി.എം.എഫ്), റാഫി കൊയിലാണ്ടി (കൊയിലാണ്ടി കൂട്ടം), മുഹമ്മദ് മൂസ (ഇവ), ബിനു ശങ്കരൻ (കേരളീയ സമാജം), ഡെന്നി (റിയ), ബാബുരാജ് (റിംല), ഗിരിജൻ ശങ്കരൻനായർ (തൃശൂർ ജില്ല സൗഹൃദവേദി), ടോം മാത്യു (കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ), കബീർ പട്ടാമ്പി (പാലക്കാട് ജില്ല പ്രവാസി അസോ.), അലക്സ് (കൊട്ടാരക്കര പ്രവാസി അസോ.), ഷെമീർ കല്ലിങ്ങൽ (റിയാദ് ടാക്കീസ്), മുസ്തഫ കവ്വായി (പയ്യന്നൂർ സൗഹൃദവേദി), ആഷിൽ വലപ്പാട് (വലപ്പാട് ചാരിറ്റബിൾ സൊസൈറ്റി), സക്കീർ മണ്ണാർമല (ആർ.എം.സി), ഇസ്മാഈൽ (കിയോസ്), രാജേഷ് കോഴിക്കോട് (തറവാട്), പ്രമോദ് കോഴിക്കോട് (തട്ടകം), ഗഫൂർ കൊയിലാണ്ടി (ബി.ഡി.കെ), സനൂപ് (പയ്യന്നൂർ സൗഹൃദവേദി), ഷെഫീഖ് തലശ്ശേരി (തലശ്ശേരി കൂട്ടായ്മ), നാസർ കാരക്കുന്ന് (ചില്ല സർഗവേദി), രാജു തൃശൂർ (തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ), നൗഷാദ് ആലുവ (റിയാദ് ഹെൽപ് ഡെസ്ക്), നാസർ ലെയ്സ് (യവനിക), സിയാദ് (ചാക്കോച്ചൻ ഫ്രണ്ട്സ്), ഖമറുദ്ദീൻ താമരക്കുളം (താമരക്കുളം പ്രവാസി), ബഷീർ വണ്ടൂർ (എം.ഇ.എസ് മമ്പാട് അലുംനി), നാസർ (ട്രിവ), അഡ്വ. അജിത്, സലിം അർത്തിയിൽ, ഷാജി മഠത്തിൽ, വി.ജെ. നസ്റുദ്ദീൻ, മൈമൂന അബ്ബാസ്, ജലീൽ ആലപ്പുഴ, സൈഫ് കൂട്ടുങ്ങൽ, സുഗതൻ നൂറനാട്, സജീർ പൂന്തുറ, ഷഫീഖ് പൂരക്കുന്നിൽ, ശരത് സ്വാമിനാഥൻ, കെ.കെ. തോമസ്, ബഷീർ കോട്ടയം, സലാം ഇടുക്കി, ശുകൂർ ആലുവ, സുരേഷ് ശങ്കർ, ഫൈസൽ പാലക്കാട്, അമീർ പട്ടണത്ത്, എം.ടി. ഹർഷദ്, അബ്ദുൽ മജീദ്, ജയൻ മുസാഹ്മിയ തുടങ്ങിയവർ സംസാരിച്ചു. ഷംനാദ് കരുനാഗപ്പള്ളി, അബ്ദുല്ല വല്ലാഞ്ചിറ, നൗഫൽ പാലക്കാടൻ, നവാസ് വെള്ളിമാട്കുന്ന്, ഷാനവാസ് മുനമ്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.