തൊ​ഴി​ലു​ട​മ​യു​ടെ അ​ടു​ത്തു​നി​ന്ന്​ ഒ​ളി​ച്ചോ​ടി​യ മ​ല​യാ​ളി​ക്ക്​ വ​ൻ‍ തു​ക പി​ഴ



റി​യാ​ദ്: തൊ​ഴി​ൽ ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നോ തൊ​ഴി​ലു​ട​മ​യി​ൽ നി​ന്നോ ഒ​ളി​ച്ചോ​ടു​ന്ന​വ​രും അ​നു​മ​തി​യി​ല്ലാ​തെ ഇ​റ​ങ്ങി​പ്പോ​കു​ന്ന​വ​രും തൊ​ഴി​ലു​ട​മ​ക്ക് മ​തി​യാ​യ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ സൗ​ദി ലേ​ബ​ർ കോ​ട​തി ഉ​ത്ത​ര​വ്. രോ​ഗി​യാ​യ ത​നി​ക്ക് മ​തി​യാ​യ ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്നും സേ​വ​ന​വേ​ത​ന ക​രാ​ർ ലം​ഘി​ച്ച്​ അ​മി​ത​മാ​യി ജോ​ലി ചെ​യ്യി​പ്പി​ച്ചെ​ന്നും ആ​രോ​പി​ച്ച്​ തൊ​ഴി​ലി​ട​ത്തു​നി​ന്ന്​ അ​നു​മ​തി​യി​ല്ലാ​തെ ഇ​റ​ങ്ങി​പ്പോ​യ മ​ല​യാ​ളി ജീ​വ​ന​ക്കാ​ര​നെ​തി​രെ റി​യാ​ദി​ലെ സ്വ​കാ​ര്യ ക​മ്പ​നി ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ലു​ള്ള വാ​ദ​ത്തി​ലാ​ണ് കോ​ട​തി ഈ ​വി​ധി പ്ര​സ്താ​വി​ച്ച​ത്. തൊ​ഴി​ൽ ക​രാ​ർ പ്ര​കാ​രം അ​വ​ശേ​ഷി​ക്കു​ന്ന കാ​ല​യ​ള​വി​ലെ ശ​മ്പ​ളം (22,300 റി​യാ​ൽ) തൊ​ഴി​ലാ​ളി തൊ​ഴി​ലു​ട​മ​ക്ക് ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​നാ​ണ് കോ​ട​തി വി​ധി​ച്ച​ത്.

ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​​​ള്ള തൊ​ഴി​ൽ ക​രാ​ർ പ്ര​കാ​രം 1,500 റി​യാ​ൽ ശ​മ്പ​ള​ത്തി​ന്​ ഡ്രൈ​വ​റാ​യാ​ണ് മ​ല​യാ​ളി​യാ​യ ഇ​ദ്ദേ​ഹം ക​മ്പ​നി​യി​ൽ പ്ര​വേ​ശി​ച്ച​ത്. അ​മി​ത​മാ​യി ജോ​ലി ചെ​യ്യി​പ്പി​ക്കു​ന്നു​വെ​ന്ന്​ പ​റ​ഞ്ഞ് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കും മു​മ്പേ ഇ​ദ്ദേ​ഹം ക​മ്പ​നി​യി​ൽ നി​ന്നി​റ​ങ്ങി. തൊ​ഴി​ൽ ക​രാ​ർ പ്ര​കാ​രം ഇ​നി​യും ഒ​രു വ​ർ​ഷം കൂ​ടി ജോ​ലി​യി​ൽ തു​ട​രേ​ണ്ട​തു​ണ്ട്. ജോ​ലി​യി​ൽ തു​ട​രാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ങ്കി​ൽ 90 ദി​വ​സ​ത്തി​നു​​​ള്ളി​ൽ തൊ​ഴി​ലു​ട​മ​യെ അ​റി​യി​ക്ക​ണ​മെ​ന്ന​താ​ണ് തൊ​ഴി​ൽ ക​രാ​റി​ലു​ള​ള​ത്. അ​തൊ​ന്നും ചെ​യ്യാ​തെ ഒ​രു ദി​വ​സം ഇ​ദ്ദേ​ഹം ക​മ്പ​നി​യി​ൽ നി​ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ക​മ്പ​നി ആ​ദ്യം ലേ​ബ​ർ ഓ​ഫീ​സി​ലും പി​ന്നീ​ട് ലേ​ബ​ർ കോ​ട​തി​യി​ലും ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ പ​രാ​തി ന​ൽ​കി. യാ​തൊ​രു കാ​ര​ണ​വും കാ​ണി​ക്കാ​തെ​യാ​ണ് ഇ​ദ്ദേ​ഹം ക​മ്പ​നി വി​ട്ടി​റ​ങ്ങി​യ​തെ​ന്നും അ​തി​നാ​ൽ ആ​ർ​ട്ടി​ക്കി​ൾ 77 പ്ര​കാ​ര​മു​​​ള്ള ന​ഷ്​​ട​പ​രി​ഹാ​രം വേ​ണ​മെ​ന്നു​മാ​ണ് ക​മ്പ​നി അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. ര​ണ്ട് പ്രാ​വ​ശ്യം സ​മ​ൻ​സ​യ​ച്ചി​ട്ടും ഇ​ദ്ദേ​ഹം വാ​ദ​സ​മ​യ​ത്ത് ഹാ​ജ​രാ​യ​തു​മി​ല്ല. തു​ർ​ന്ന്​​ ആ​ർ​ട്ടി​ക്കി​ൾ 82 പാ​ലി​ക്കാ​തെ ക​മ്പ​നി വി​ട്ടി​റ​ങ്ങി​യ​തി​നാ​ൽ ആ​ർ​ട്ടി​ക്കി​ൾ 77 പ്ര​കാ​രം തൊ​ഴി​ൽ ക​രാ​റി​ലെ അ​വ​ശേ​ഷി​ക്കു​ന്ന കാ​ലാ​വ​ധി​യി​ലെ ശ​മ്പ​ളം (22,300 റി​യാ​ൽ) തൊ​ഴി​ലാ​ളി ക​മ്പ​നി​ക്ക് ന​ൽ​ക​ണ​മെ​ന്ന്​ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​പ്പീ​ലി​ന് പോ​ലും കോ​ട​തി അ​വ​സ​രം ന​ൽ​കി​യി​ല്ല. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ 10 വ​ർ​ഷ​ത്തെ യാ​ത്രാ​വി​ല​ക്കു​ണ്ടാ​വും.

തൊ​ഴി​ലു​ട​മ അ​ന്യാ​യ​മാ​യി പി​രി​ച്ചു​വി​ട്ടാ​ൽ തൊ​ഴി​ലാ​ളി​ക്ക് തൊ​ഴി​ൽ ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ​യു​​​ള്ള കാ​ല​ത്തെ ശ​മ്പ​ളം ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ചോ​ദി​ക്കാ​മെ​ന്ന പോ​ലെ തൊ​ഴി​ലു​ട​മ​ക്ക് തി​രി​ച്ചും ചോ​ദി​ക്കാ​മെ​ന്നാ​ണ് സൗ​ദി​യി​ലെ തൊ​ഴി​ൽ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത്. തൊ​ഴി​ൽ ക​രാ​റി​െൻറ കാ​ലാ​വ​ധി​ക്ക് മു​മ്പേ ജോ​ലി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ ഖി​വ പ്ലാ​റ്റ്ഫോം വ​ഴി തൊ​ഴി​ലു​ട​മ​ക്ക് അ​പേ​ക്ഷ ന​ൽ​കാ​നും തൊ​ഴി​ൽ മ​ന്ത്രാ​ല​യം ഇ​പ്പോ​ൾ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ തൊ​ഴി​ൽ​ നി​യ​മ​ത്തി​ലെ മാ​റ്റ​ങ്ങ​ൾ എ​ല്ലാ​വ​രും മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും തൊ​ഴി​ലി​ട​ങ്ങ​ളി​ൽ നി​ന്ന്​ അ​ന്യാ​യ​മാ​യി ഒ​ളി​ച്ചോ​ടു​ന്ന​ത് നി​യ​മ​ക്കു​രു​ക്കി​ലാ​ക്കു​മെ​ന്നും ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന സ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ് തു​വ്വൂ​ർ ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - Malayali who ran away from his employer, paid a huge amount

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.