റിയാദ്: കെ.എം.സി.സി മങ്കട മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. നൂറോളം പ്രവർത്തകർ പങ്കെടുത്തു. വൈസ് പ്രസിഡൻറ് നജ്മുദ്ദീൻ മഞ്ഞളാംകുഴി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻറ് കെ.ടി. അബൂബക്കർ മങ്കട പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേരളത്തിൽ മുസ്ലിം വിദ്യാഭ്യാസ പുരോഗതിയെ അട്ടിമറിക്കാനുള്ള ഫാഷിസ്റ്റ് അജണ്ടയെ താൽക്കാലിക ലാഭത്തിനുവേണ്ടി കൂട്ടുപിടിക്കുന്ന എൽ.ഡി.എഫ് സർക്കാറിെൻറ സമീപനം വലിയ തോതിലുള്ള സമൂദായിക ധ്രുവീകരണം ഉണ്ടാക്കുമെന്ന് മുഖ്യപ്രഭാഷകൻ നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം എസ്.വി. അർശുൽ അഹമ്മദ് അഭിപ്രായപ്പെട്ടു.
നാഷനൽ സെക്രട്ടറിയേറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഹിദ് മാസ്റ്റർ, ഖർജ് കെ.എം.സി.സി പ്രസിഡൻറ് എന്നിവർ സംസാരിച്ചു. തുടന്ന് ഇശൽ സന്ധ്യ, വിവിധ സ്പോർട്സ് മത്സരങ്ങൾ, കുട്ടികൾക്കും കുടുംബങ്ങൾക്കുമുള്ള വിനോദപരിപാടികൾ എന്നിവ അരങ്ങേറി. പഞ്ചായത്ത് ഘടകങ്ങൾ തമ്മിലുള്ള വടംവലി മത്സരത്തിൽ കുറുവ പഞ്ചായത്ത് വിജയിച്ചു.
റിയാസ് ചിങ്ങത്ത് സ്വാഗതവും ഷക്കീൽ തിരൂർക്കാട് നന്ദിയും പറഞ്ഞു. ശിഹാബ് തങ്ങൾ കുറുവ, അലിക്കുട്ടി തൈക്കോടൻ, സൈതലവി ഫൈസി, അബൂബക്കർ ഫൈസി, ചൂച്ചാസ് ഹംസ, ഹക്കീം വഴിപ്പാറ, ഷഫീഖ് കുറുവ, ഹാരിസ് കുറുവ, ഹാരിസ് മങ്കട, ഷിഹാബ് പുഴക്കാട്ടിരി, ഉമർ ഫൈസി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.