?????? ?????? ???????????? ???????? ???????? ??????????????????? ???????? ???? ?????????? ?????? ????????????? ????????? ??????????????? ????????? ??? ????????????????????????????

ക​ട​ലി​ൽ വീ​ണ കു​ട്ടി​യെ മ​റൈ​ൻ പ​ട്രോ​ളി​ങ്​ വി​ഭാ​ഗം ര​ക്ഷ​പ്പെ​ടു​ത്തി

യാം​ബു: ക​ട​ലി​ൽ വീ​ണ കു​ട്ടി​യെ മ​റൈ​ൻ പ​ട്രോ​ളി​ങ്​ വി​ഭാ​ഗം ര​ക്ഷ​പ്പെ​ടു​ത്തി. യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ലെ വാ​ട്ട​ർ ഫ്ര​ണ്ട് പാ​ർ​ക്കി​ന​ടു​ത്ത് നീ​ന്താ​ൻ നി​ശ്ച​യി​ച്ച ക​ട​ൽ ഭാ​ഗ​ത്ത് ക​ര​യി​ൽ നി​ന്ന് കാ​ലു​തെ​ന്നി വീ​ണ കു​ട്ടി​യെ​യാ​ണ്​ സൗ​ദി അ​തി​ർ​ത്തി ര​ക്ഷാ​സേ​ന​ക്ക്​ കീ​ഴി​ലെ പ​ട്രോ​ളിം​ഗ് വി​ഭാ​ഗം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ജോ​ർ​ഡ​ൻ കു​ടും​ബം ക​ട​ൽ തീ​ര​ത്ത് വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ഒ​ന്ന​ര വ​യ​സ്സു​കാ​ര​നാ​ണ് അ​ബ​ദ്ധ​ത്തി​ൽ ക​ട​ലി​ൽ വീ​ണ​ത്. 994 എ​ന്ന എ​മ​ർ​ജ​ൻ​സി ന​മ്പ​റി​ലേ​ക്ക് സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ടി​യു​ടെ പി​താ​വ് വി​ളി​ച്ച​യു​ട​ൻ മ​റൈ​ൻ പ​ട്രോ​ളി​ങ്​ വി​ഭാ​ഗ​ത്തി​ലെ റെ​സ്ക്യൂ ടീം ​സ്ഥ​ല​ത്ത് കു​തി​ച്ചെ​ത്തു​ക​യും കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി ഉ​ട​ൻ യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ മെ​ഡി​ക്ക​ൽ സ​െൻറ​റി​ലെ​ത്തി​ക്കു​ക​യും ചെ​യ്ത​താ​യി മ​ദീ​ന അ​തി​ർ​ത്തി ര​ക്ഷാ​സേ​ന​യു​ടെ മാ​ധ്യ​മ വ​ക്താ​വ് ലെ​ഫ്. കേ​ണ​ൽ ഫ​ഹ​ദ്​ ബി​ൻ ഫ​റാ​ജ് അ​ബ്​​ദു​ൽ ഹ​മീ​ദ് അ​റി​യി​ച്ചു. 

സു​ഖം പ്രാ​പി​ച്ച കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ട​ൽ​തീ​ര​ത്തും വി​ശ്ര​മി​ക്കു​ന്ന​വ​രും ന​ട​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​വ​രു​മെ​ല്ലാം സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ക​ട​ലി​ലോ മ​റ്റോ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം വേ​ണ​മെ​ങ്കി​ൽ 994 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാ​മെ​ന്നും സു​ര​ക്ഷാ​സേ​ന​യു​ടെ മാ​ധ്യ​മ വ​ക്താ​വ് അ​റി​യി​ച്ചു. 

Tags:    
News Summary - marine petroloing-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.