കടലിൽ വീണ കുട്ടിയെ മറൈൻ പട്രോളിങ് വിഭാഗം രക്ഷപ്പെടുത്തി
text_fieldsയാംബു: കടലിൽ വീണ കുട്ടിയെ മറൈൻ പട്രോളിങ് വിഭാഗം രക്ഷപ്പെടുത്തി. യാംബു റോയൽ കമീഷനിലെ വാട്ടർ ഫ്രണ്ട് പാർക്കിനടുത്ത് നീന്താൻ നിശ്ചയിച്ച കടൽ ഭാഗത്ത് കരയിൽ നിന്ന് കാലുതെന്നി വീണ കുട്ടിയെയാണ് സൗദി അതിർത്തി രക്ഷാസേനക്ക് കീഴിലെ പട്രോളിംഗ് വിഭാഗം രക്ഷപ്പെടുത്തിയത്. ജോർഡൻ കുടുംബം കടൽ തീരത്ത് വിശ്രമിക്കുന്നതിനിടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നര വയസ്സുകാരനാണ് അബദ്ധത്തിൽ കടലിൽ വീണത്. 994 എന്ന എമർജൻസി നമ്പറിലേക്ക് സഹായം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് വിളിച്ചയുടൻ മറൈൻ പട്രോളിങ് വിഭാഗത്തിലെ റെസ്ക്യൂ ടീം സ്ഥലത്ത് കുതിച്ചെത്തുകയും കുട്ടിയെ രക്ഷപ്പെടുത്തി ഉടൻ യാംബു റോയൽ കമീഷൻ മെഡിക്കൽ സെൻററിലെത്തിക്കുകയും ചെയ്തതായി മദീന അതിർത്തി രക്ഷാസേനയുടെ മാധ്യമ വക്താവ് ലെഫ്. കേണൽ ഫഹദ് ബിൻ ഫറാജ് അബ്ദുൽ ഹമീദ് അറിയിച്ചു.
സുഖം പ്രാപിച്ച കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും അദ്ദേഹം പറഞ്ഞു. കടൽതീരത്തും വിശ്രമിക്കുന്നവരും നടക്കാൻ ഇറങ്ങുന്നവരുമെല്ലാം സുരക്ഷാനടപടികൾ പൂർണമായും പാലിക്കണമെന്നും കടലിലോ മറ്റോ അപകടത്തിൽപെടുന്നവർക്ക് അടിയന്തര സഹായം വേണമെങ്കിൽ 994 എന്ന നമ്പറിൽ വിളിക്കാമെന്നും സുരക്ഷാസേനയുടെ മാധ്യമ വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.