റിയാദ്: ജീവിതശൈലി രോഗങ്ങൾക്കും മാനസികാസ്വാസ്ഥ്യങ്ങൾക്കുമുള്ള ഒരു മോചനമന്ത്രവുമായി കേരളത്തിൽ തുടക്കം കുറിച്ച വ്യായാമമുറ ‘മെക് സെവൻ’ കൂട്ടായ്മയുടെ ശുമൈസി-ധീര യൂനിറ്റ് നിലവിൽ വന്നു. റിയാദിലെ മൂന്നാമത്തെ യൂനിറ്റാണ്. മെക് സെവൻ വ്യായാമമുറകൾ ഒരു സംസ്കാരമാക്കി മാറ്റാൻ ഉദ്ഘാടനം നിർവഹിച്ച റിയാദ് ചീഫ് ട്രെയിനർ അബ്ദുൽ ഷുക്കൂർ പൂക്കയിൽ പറഞ്ഞു.
റിയാദ് ചീഫ് കോഓഡിനേറ്റർ സ്റ്റാൻലി ജോസ് അധ്യക്ഷത വഹിച്ചു. ലാഫ്റ്റർ യോഗ അംബാസഡർ സ്റ്റാൻലി ജോസ് പൊട്ടിച്ചിരിയെയും മനുഷ്യശരീരത്തിലെ ഹാപ്പിഹോർമോൺസിനെയും കുറിച്ച് സംസാരിച്ചു. ചീഫ് കോഓഡിനേറ്റർ സിദ്ദീഖ് കല്ലൂപറമ്പൻ സ്വാഗതവും ട്രെയിനർ നാസർ ലെയ്സ് നന്ദിയും പറഞ്ഞു. ഷറഫുദ്ദീൻ കണ്ണപ്പൻതൊടി, സമീർ പൊറ്റക്കാടൻ, അബ്ദുൽ കരീം പൂവഞ്ചേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.