അൽഖോബാർ: മീഡിയവൺ ചാനൽ അൽ മദീനയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മീഡിയ വൺ സൂപ്പർ കപ്പ് 2023’ന് ഉജ്ജ്വല തുടക്കം. ദമ്മാം അൽരാജ്ഹി സ്റ്റേഡിയത്തിൽ നടന്ന ആദ്യദിന മത്സരങ്ങളിൽ നാല് ടീമുകൾ മാറ്റുരച്ചു.
ആദ്യ മത്സരത്തിൽ യിമ്കോ അൽകോബാർ എതിരില്ലാത്ത രണ്ടു ഗോളിന് ഹൈനസ് യങ് സ്റ്റാർ ടൊയോട്ടയെ പരാജയപ്പെടുത്തിയപ്പോൾ രണ്ടാമത്തെ കളിയിൽ കോർണിഷ് സോക്കർ ക്ലബ് എതിരില്ലാത്ത ഒരു ഗോളിന് സ്റ്റാർ സർവിസിനെ പരിചയപ്പെടുത്തി. യിമ്കോയുടെ അജ്ഹദ്, കോർണിഷ് സോക്കറിലെ കമാൽ എന്നിവരെ മികച്ച കളിക്കാരായി തിരഞ്ഞെടുത്തു.
ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് മുജീബ് കളത്തിൽ, നൗഫൽ പൂവക്കുറിശി, എ.കെ. അസീസ്, ബിനാൻ ബഷീർ, നൗഷാദ് ഇരിക്കൂർ, ശാക്കിർ, മിസ്ഹബ്, സാബു മേലതിൽ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. മികച്ച കളിക്കാർക്കുള്ള പുരസ്കാരങ്ങൾ സഫീർ മണലൊടി, സമീർ സാം എന്നിവർ കൈമാറി. ദേശീയ ഗെയിംസ് കളിക്കാരായ സുഹൈൽ, യു. കമാലുദീൻ തുടങ്ങിയ പ്രമുഖ താരങ്ങൾ മത്സരങ്ങളിൽ പങ്കെടുത്തു. ടൂർണമെന്റ് ഈ മാസം 22ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.