ജിദ്ദ: ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മലപ്പുറം തിരൂർ മുത്തൂർ സ്വദേശിക്കും സി.എച്ച് സെൻററിനും ജിദ്ദ തിരൂർ മണ്ഡലം കെ.എം.സി.സിയുടെ സഹായങ്ങൾ കൈമാറി.
തിരൂരിൽ നടന്ന ചടങ്ങിൽ തിരൂർ മണ്ഡലം ജിദ്ദ കെ.എം.സി.സി ഭാരവാഹി ഡോ. വി.ടി. സാജിദിൽനിന്ന് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി റിയാസ് മുത്തൂരും സി.എച്ച് സെൻററിന് വേണ്ടി യൂസുഫ് ഏഴൂരിൽനിന്ന് പയ്യനങ്ങാടി സി.എച്ച് സെൻറർ പ്രസിഡൻറ് എം.എസ്. കബീറും സഹായധനം ഏറ്റുവാങ്ങി. ചടങ്ങിൽ യൂസുഫ് പൂഴിത്തറ, അൻവർ പാറയിൽ, മലപ്പുറം ജില്ല ജിദ്ദ കെ.എം.സി.സി വൈസ് പ്രസിഡൻറ് വി.പി. ഉനൈസ്, എ.പി. കുഞ്ഞാവു ഹാജി, എൻ.കെ. റഫീഖ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.