മിനാ-കേളി ഫുട്​ബാൾ ടൂർണമെൻറിലെ ടീമുകൾക്ക്​ ഹസ്​തദാനം ചെയ്യുന്നു

മിനാ-കേളി ഫുട്​ബാൾ ക്വാർട്ടർ ഫൈനൽ ലൈനപ്പായി

റിയാദ്: കേളി കലാസാംസ്കാരിക വേദി അൽ ഖർജ്​ ഏരിയയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത്‌ ‘മിന-കേളി സോക്കർ 2024’ ഫുട്​ബാൾ ടൂർണമെൻറി​ന്റെ രണ്ടാംവാര മത്സരങ്ങൾ പൂർത്തിയായി. രണ്ടാംവാര മത്സരത്തിൽ മൂന്ന് ടീമുകൾ വിജയിച്ചതോടെ, കഴിഞ്ഞ വാരത്തിലെ വിജയികളും രണ്ട് ബൈ ടീമുകളുമടക്കം എട്ട് ടീമുകളടങ്ങുന്ന ക്വാട്ടർ ഫൈനൽ ടീം ലൈനപ്പായി. രണ്ടാംവാര മത്സരത്തിലെ ആദ്യ കളിയിൽ

അൽ ഖർജ്​ നൈറ്റ് റൈഡേഴ്‌സ്‌ ഫുട്​ബാൾ ക്ലബും ഫെഡ് ഫൈറ്റെഴ്സും ഏറ്റുമുട്ടി. ഏകപക്ഷീയമായ അഞ്ച്‌ ഗോളുകൾക്ക്‌ ഫെഡ് ഫൈറ്റേഴ്സ് വിജയിച്ചു.

കളിയുടെ അഞ്ചാം മിനിറ്റിൽ ഫെഡ് ഫൈറ്റേഴ്സിന്റെ വിഷ്ണു കൊടുത്ത മനോഹരമായ പാസിൽ മുർഷിദ് ആദ്യ ഗോളിന് തുടക്കം കുറിച്ചു. പിന്നീട് മുർഷിദി​ന്റെ ബൂട്ടുകളിലൂടെ തുടരെ ഗോളുകൾ പിറന്നു. വിഷ്ണുവും ഒരു ഗോൾ നേടി. നാല് ഗോൾ നേടിയ ഫെഡ് ഫൈറ്റേഴ്സ് താരം മുർഷിദിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.

രണ്ടാമത്തെ മത്സരത്തിൽ കെന്റിൽ നൈറ്റ് ട്രേഡിങ് കമ്പനി റിയൽ കേരള എഫ്​.സിയും സോഫ ഗ്രൂപ് അൽ ഖർജും തമ്മിലുള്ള മത്സരത്തിൽ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് റിയൽ കേരള എഫ്​.സി വിജയിച്ചു. മികച്ച പ്രകടനവും രണ്ട് ഗോൾ നേട്ടവും പരിഗണിച്ച് കേരള എഫ്.സി താരം നജീബിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.

ഫാൽക്കൺ സ്റ്റാർ എഫ്​.സി ഹുത്തയുമായി മാറ്റുരച്ച മൂന്നാമത്തെ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡ.ബ്ല്യു.എം.എഫ്​ വിജയിച്ചു. മികച്ച കളിക്കാരനായി തെരഞ്ഞെടുത്തതും ഗോൾ കീപ്പറായ സാബുവിനെയായിരുന്നു. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിലെ റഫറിമാരാണ് കളികൾ നിയന്ത്രിച്ചത്. ഒക്ടോബർ മൂന്നിന് മൂന്നാം വാരത്തിൽ ക്വാട്ടർ ഫൈനൽ മത്സരങ്ങൾ അരങ്ങേറും.

Tags:    
News Summary - Mina-Keli football quarter final line-up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.