റിയാദ്: ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് പുതിയ ചക്രവാളങ്ങളിലേക്കുള്ള ചരിത്ര നിമിഷമാണെന്ന് സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി പറഞ്ഞു. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമത്തിന് അന്താരാഷ്ട്ര ഫുട്ബാൾ സമൂഹത്തിന്റെ ആത്മവിശ്വാസം, അതിന് ലഭിച്ച അർഹമായ വിജയം ചരിത്ര നിമിഷവും നാഴികക്കല്ലുമാണ്.
അതിൽനിന്ന് സൗദി കായികരംഗം വിജയത്തിന്റെയും മികവിന്റെയും പുതിയ ചക്രവാളങ്ങളിലേക്ക് നീങ്ങും. ഈ ചരിത്രനിമിഷം സൗദി ജനതയുടെ അഭിലാഷങ്ങളുടെയും ലോകമെമ്പാടുമുള്ള കായികരംഗത്ത് പൊതുവെ ഫുട്ബാളിന്റെയും വികസനത്തിന് സംഭാവന നൽകാനുള്ള ഭരണകൂടത്തിന്റെ ദൃഢനിശ്ചയത്തെ പ്രതിനിധീകരിക്കുന്നുവെന്നും കായിക മന്ത്രി പറഞ്ഞു.
ടൂർണമെൻറിന്റെ അസാധാരണവും അഭൂതപൂർവവുമായ ഒരു പതിപ്പ് സംഘടിപ്പിക്കുന്നതിലൂടെ കളിക്കാർക്കും ആരാധകർക്കും ഫുട്ബാൾ രംഗത്ത് മികച്ച ഭാവി കെട്ടിപ്പടുക്കാനാകും. ഭരണനേതൃത്വത്തിൽ നിന്നുള്ള അഭൂതപൂർവമായ പിന്തുണയുടെ വെളിച്ചത്തിൽ കായിക മേഖല ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്കൊപ്പം എല്ലാ തലങ്ങളിലും സാക്ഷ്യം വഹിച്ച മഹത്തായ പുരോഗതിയുടെയും വികാസത്തിന്റെയും ഫലങ്ങളുടെ ഭാഗമായാണ് ഈ ആഗോള ഫുട്ബാൾ ഫോറത്തിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം സൗദി നേടിയയെന്നും കായിക മന്ത്രി പറഞ്ഞു. 2034 ലോകകപ്പ് സംഘടിപ്പിക്കാനുള്ള അവകാശം സൗദി നേടിയതിൽ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും സൗദി ജനതക്കും കായിക പ്രേമികൾക്കും കായിക മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.