ജിദ്ദ: കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്ക് പ്രതിരോധ വാക്സിൻ ഒരു ഡോസ് കുത്തിവെച്ചാൽ മതിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സുഖംപ്രാപിച്ച് ആറു മാസത്തിനു ശേഷമാണ് ഇൗ കുത്തിവെപ്പെടുക്കേണ്ടത്. പകർച്ച വ്യാധികൾക്കായുള്ള ദേശീയ സമിതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്ക് ഒരു ഡോസ് വാക്സിൻ കൊണ്ടുതന്നെ പ്രതിരോധശേഷി നേടിയെടുക്കാനാവും. സുഖംപ്രാപിച്ച് ആറുമാസം കഴിയണം. അവർക്കുള്ള സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ ഒരു ഡോസ് വാക്സിൻ ഉത്തേജിപ്പിക്കും. ഇത്തരം ആൾക്കാരുടെ ആരോഗ്യസ്ഥിതിവിവരം 'തവക്കൽനാ' ആപ്പിൽ പ്രത്യക്ഷപ്പെടുക 'ആറുമാസത്തിനുള്ളിൽ ആരോഗ്യനില വീണ്ടെടുക്കുന്നു' എന്ന വാചകത്തോടെ ആയിരിക്കും. പുതുതായി കോവിഡ് ബാധിക്കുന്ന കേസുകളെ മന്ത്രാലയം വളരെ ജാഗ്രതയോടെയാണ് പിന്തുടരുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി പറഞ്ഞു.
അദ്ദേഹം മുനിസിപ്പൽ, ഗ്രാമകാര്യ ഭവന മന്ത്രാലയ വക്താവിനോടൊപ്പം വാർത്ത സമ്മേളനം നടത്തുകയായിരുന്നു. മുൻകരുതൽ നടപടികൾ തുടർന്നും പാലിക്കുന്നതിലൂടെ പോസിറ്റിവ് ദിശയിലേക്കായിരിക്കും നാം എത്തിച്ചേരുക എന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് കൂടുതൽ അടുത്തുവരികയാണെന്നാണ് സ്ഥിതിഗതികൾ ചുണ്ടിക്കാണിക്കുന്നത്.
തുടർന്നും എല്ലാവരും ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ പ്രാധാന്യത്തോടെ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡിെൻറ രൂക്ഷതയെയും മരണസാധ്യതയെയും തടയുന്നതിൽ ബ്രിട്ടനിലെ ഒാക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച ആസ്ട്രാസെനക വാക്സിൻ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയും 50ലധികം രാജ്യങ്ങളും ഇൗ വാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്.
സൗദി അറേബ്യ പുതുതായി അനുമതി നൽകിയത് ഇൗ വാക്സിനാണ്. ഇനിയുള്ള വാക്സിനിഷേൻ പ്രക്രിയയിൽ ഇൗ വാക്സിനും ഉപയോഗിക്കും. ഇതുവരെ അഞ്ചുലക്ഷം ഡോസ് വാക്സിൻ കുത്തിവെപ്പ് നടത്തി. വാക് സിനേഷൻ വിപുലീകരിക്കാനുള്ള പദ്ധതി നടന്നുവരുകയാണ്. വാക്സിനുകൾ പകർച്ചവ്യാധിയെ നേരിടാനുള്ള ശക്തമായ ആയുധമാണ്. രാജ്യത്ത് നൽകുന്ന എല്ലാ വാക് സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.