സുഡാനിൽനിന്ന്​ കൂടുതൽ ഇന്ത്യക്കാർ ജിദ്ദയിലെത്തി​; വിമാനമാർഗവും ഒഴിപ്പിക്കൽ തുടരുന്നു

ജിദ്ദ: അഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽനിന്ന്​ കൂടുതൽ ഇന്ത്യക്കാർ ജിദ്ദയിലെത്തി. ചൊവ്വാഴ്​ച രാത്രി 11-ഒാടെ 278 പേരടങ്ങുന്ന ആദ്യസംഘം ​​െഎ.എൻ.എസ്​ സുമേധ കപ്പലിലിൽ ജിദ്ദ തുറമുഖത്ത്​ എത്തിയതിന്​ തൊട്ടുപിറകെ​ െഎ.എ.എഫ്​.സി 130 ജെ വിമാനത്തിൽ 148 പേരും കൂടി ജിദ്ദയിൽ ഇറങ്ങി​. മണിക്കൂറുകൾക്ക്​ ശേഷം 135 പേരെയും കൊണ്ട്​ മറ്റൊരു വിമാനവുമെത്തി. സുഡാനിൽനിന്ന്​ ആളുകളെ ഒഴിപ്പിക്കാനുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തി​െൻറ ഓപ്പറേഷൻ കാവേരിക്ക്​ കീഴിലാണ്​ കപ്പൽ, വിമാന മാർഗേണ ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചുകൊണ്ടിരിക്കുന്നത്​. സുഡാ​നിലെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ നിന്നാണ്​ കപ്പൽ, വിമാന മാർഗങ്ങളിലൂടെയുള്ള ഒാപറേഷൻ.

തലസ്ഥാനമായ ഖാർത്തൂമിലാണ്​ കൂടുതൽ ഇന്ത്യാക്കാരുമുള്ളത്​. 3,000-ത്തോളം പേരുണ്ടെന്നാണ്​ കണക്ക്​. ഘട്ടംഘട്ടമായി ഒഴിപ്പിക്കാനുള്ള നടപടികളൂടെ ഭാഗമായി ആളുകളെ മുഴുവൻ പോർട്ട്​ സുഡാനിൽ എത്തിച്ച ശേഷം കപ്പലിലും വിമാനങ്ങളിലും  ജിദ്ദയിലെത്തിക്കുകയാണ് ചെയ്യുന്നത്​. സുഡാനിലെ ഇന്ത്യൻ എംബസിയാണ്​ പ്രവർത്തനങ്ങൾക്ക്​ ചുക്കാൻ പിടിക്കുന്നത്​. ചൊവ്വാഴ്​ച ഉച്ചകഴിഞ്ഞ്​ മൂന്നിന്​ തിരിച്ച ഇന്ത്യൻ നാവികസേനയുടെ െഎ.എൻ.എസ്​ സുമേധ കപ്പലിലാണ്​ ആദ്യ സംഘം ജിദ്ദയിലെത്തിയത്​. ശേഷം രണ്ട്​ വിമാനങ്ങളും എത്തി. ഇതോടെ 561 പേർ ജിദ്ദയിലെത്തി. ഇവരെല്ലാം ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂളിലെ താൽക്കാലിക താമസകേന്ദ്രങ്ങളിൽ തങ്ങുകയാണ്​. നിയമ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച്​ വൈകാതെ എല്ലാവരെയും ഇന്ത്യയിലെത്തിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചുമതലപ്പെടുത്തിയതിനെ തുടർന്ന്​ ഓപ്പറേഷൻ കാവേരിയുടെ നേതൃത്വം ഏറ്റെടുത്ത്​ ജിദ്ദയിലെത്തി ഈ പ്രവർത്തനങ്ങൾക്കെല്ലാം മേൽനോട്ടം വഹിക്കുന്നത്​ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ്​. തുറമുഖത്തും വിമാനത്താവളത്തിലും ആളുകളെ സ്വീകരിക്കുന്നതും മന്ത്രിയുടെ നേതൃത്വത്തിലാണ്​. ഒരു മണിക്കൂർ കൊണ്ടാണ്​ ആളുകളെ വിമാനത്തിൽ സുഡാനിൽ നിന്ന്​ ജിദ്ദയിലെത്തിച്ചത്​. അതിനാൽ കൂടുതൽ വിമാനങ്ങൾ അയച്ചു കൂടുതൽ പേരെ ജിദ്ദയിലെത്തിക്കാനുള്ള ശ്രമമാണ്​​ ഇപ്പോൾ നടക്കുന്നത്​. ജിദ്ദയിലെത്തിയ എല്ലാവരുടെയും ഇന്ത്യയിലേക്കുള്ള യാത്ര ഉടൻ ആരംഭിക്കുമെന്ന്​ വിദേശകാര്യമന്ത്രി ഡോ. എസ്​. ജയ​ശങ്കർ ട്വീറ്റ്​ ചെയ്​തു. പ്രത്യേക വിമാനങ്ങളിലാവും ഇന്ത്യയിലേക്കുള്ള മടക്കം.

Tags:    
News Summary - More Indians came to Jeddah from Sudan; Air evacuations also continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.