ജിദ്ദ: അസമിൽ സംഘ്പരിവാര ശക്തികൾ നേരത്തെ തുടങ്ങിവെച്ച പൗരത്വ നിഷേധത്തിെൻറയും വംശ വെറിയുടെയും തുടർച്ചയാണ് മുസ്ലിം ഉന്മൂലനം ലക്ഷ്യം െവച്ചുള്ള കുടിയൊഴിപ്പിക്കലും കൂട്ടക്കൊലയുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബലദ് ബ്ലോക്ക് തെരഞ്ഞെടുപ്പ് കൺവെൻഷൻ അഭിപ്രായപ്പെട്ടു.
ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡൻറ് ഹനീഫ കടുങ്ങല്ലൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറം ബലദ് ബ്ലോക്കിെൻറ പുതിയ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. അബ്ദുൽ കലാം ചിറമുക്ക് (പ്രസി.), അഹമ്മദ് ആനക്കയം (സെക്ര.), റഷീദ് കുറുക (വൈസ് പ്രസി.), സലീം പൊന്നാനി, മുഹമ്മദലി വടക്കൻ (ജോ. സെക്ര.), ഹസൻ നാട്ടുകൽ, മുഹമ്മദ് ജാൻ (എക്സി. മെംബർമാർ) എന്നിവരാണ് ഭാരവാഹികൾ. സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ്കുട്ടി തിരുവേഗപ്പുറ, ഹനീഫ കടുങ്ങല്ലൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.