യാംബു: രണ്ടര പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി കണ്ണൂർ കല്ലൈക്കൽ മുഹമ്മദ് ശാഫി നാട്ടിലേക്ക്. സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) യാംബു ടൗൺ ഏരിയ കമ്മിറ്റി വൈസ് ചെയർമാൻ, കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രവർത്തക സമിതിയംഗം, കണ്ണൂർ ജില്ല കെ.എം.സി.സി സ്ഥാപകാംഗം, ആക്ടിങ് പ്രസിഡൻറ്, കണ്ണൂർ പാപ്പിനിശ്ശേരി പഞ്ചായത്ത് ഗ്ലോബൽ കമ്മിറ്റി പ്രവർത്തക സമിതിയംഗം എന്നീ സ്ഥാനം വഹിച്ചു.
ജിദ്ദയിൽ പ്രവാസം തുടങ്ങി ഒരു വർഷത്തിനുശേഷം നീണ്ട 25 വർഷവും യാംബുവിൽ ആയിരുന്നു. യാംബുവിലെ മത സാംസ്കാരിക മേഖലകളിൽ സജീവമാണ്. യാംബുവിൽ ധാരാളം സൗഹൃദ ബന്ധങ്ങളുണ്ട്. യാംബുവിൽ പ്രവാസം ആരംഭിച്ച ആദ്യ കാലത്ത് ധാരാളം മലയാളി വിദ്യാർഥികൾക്ക് കളരി, കരാേട്ട പരിശീലനം നൽകി.
എസ്.ഐ.സി യാംബു സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി.അബ്ദുൽ ഹാദി കർസൂം, എസ്.ഐ.സി ചെയർമാൻ ബാഫഖി തങ്ങൾ, ആക്ടിങ് പ്രസിഡൻറ് എ.സി.ടി. മജീദ് എന്നിവർ ഉപഹാരം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.