ഒ​ട്ട​ക​ങ്ങ​ളോ​ടൊ​പ്പം സൗ​ദി യു​വ​തി മു​നീ​റ അ​ൽ ഖ​ഹ്​​താ​നി

മു​നീ​റ ഖ​ഹ്​​താ​നി, ഒ​ട്ട​ക​ങ്ങ​ളെ പ്ര​ണ​യി​ച്ച സൗ​ദി യു​വ​തി

റി​യാ​ദ്​: ഒ​ട്ട​ക​ങ്ങ​ളെ പ​രി​ച​രി​ക്ക​ൽ ജീ​വി​ത വ്ര​ത​മാ​ക്കി​യ സൗ​ദി യു​വ​തി മു​നീ​റ അ​ൽ ഖ​ഹ്​​താ​നി​യു​ടെ ഒ​ട്ട​ക പ്ര​ണ​യ​ക​ഥ ആ​രി​ലും കൗ​തു​ക​മു​ർ​ത്തു​ന്ന​താ​ണ്.

ജീ​വി​ത​ത്തി​​ന്റെ നീ​ണ്ട വ​ർ​ഷ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക ല​ക്ഷ്യ​മോ പ്ര​ത്യേ​കി​ച്ച്​ എ​ന്തെ​ങ്കി​ലും ദ്ര​വ്യ​നേ​ട്ട​മോ ഇ​ല്ലാ​തെ ഒ​ട്ട​ക​ങ്ങ​ളെ സ്നേ​ഹി​ക്കു​ക​യും വ​ള​ർ​ത്തു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്ത​തി​​ന്റെ അ​തു​ല്യ​മാ​യ ക​ഥ​ക​ൾ നി​റ​ഞ്ഞ​താ​ണ്​​ മു​നീ​റ അ​ൽ ഖ​ഹ്​​താ​നി​യു​ടെ ജീ​വി​തം. സ്ത്രീ ​ഇ​ട​യ​ന്മാ​രു​ടെ വേ​റി​​ട്ടൊ​രു അ​ധ്യാ​യം കൂ​ടി​യാ​ണ​ത്. ഒ​ട്ട​ക​സ്നേ​ഹം മാ​ത്ര​മ​ല്ല ആ​വേ​ശ​വും സാ​ഹ​സി​ക​ത​യും എ​ല്ലാം നി​റ​ഞ്ഞ​താ​ണ​ത്.

ഒ​ട്ട​ക​ങ്ങ​ളു​മാ​യു​ള്ള ത​​ന്റെ ബ​ന്ധ​ത്തെ മ​ര​ണ​ത്തോ​ടെ മാ​ത്രം അ​വ​സാ​നി​ക്കു​ന്ന ഒ​രു സ്നേ​ഹ​മാ​യി​ട്ടാ​ണ് മു​നീ​റ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. അ​വ​ൾ ഒ​റ്റ​ക്ക് ഒ​ട്ട​ക​ത്തെ പ​രി​പാ​ലി​ക്കു​ന്നു. സ്വ​യം ഓ​ടി​ക്കു​ന്ന ‘​ടാ​ങ്ക​ർ ലോ​റി’​യി​ൽ വെ​ള്ളം കൊ​ണ്ടു​വ​ന്ന്​ ഒ​ട്ട​ക​ങ്ങ​ളെ കു​ടി​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്നു.

ഒ​ട്ട​കം പാ​ലും മാം​സ​വും ഉ​ൾ​പ്പെ​ടെ എ​ല്ലാ ന​ല്ല വ​സ്തു​ക്ക​ളും അ​ട​ങ്ങി​യി​ട്ടു​ള്ള ഒ​രു ന​ല്ല മൃ​ഗ​മാ​ണെ​ന്നും മു​നീ​റ പ​റ​യു​ന്നു. എ​ല്ലാം മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന മൃ​ഗ​മാ​ണ്​ ഒ​ട്ട​കം. ത​​ന്റെ ഇ​ട​യ​നെ അ​തി​ന്​ തി​രി​ച്ച​റി​യാ​ൻ ക​ഴി​യും. ഇ​ട​യ​​നെ ക​ണ്ടാ​ൽ അ​ടു​ത്തേ​ക്ക് ഓ​ടി​വ​രും.

റി​യാ​ദി​ലെ സ​യാ​ഇ​ദി​ൽ ന​ട​ന്ന കി​ങ്​ അ​ബ്ദു​ൽ അ​സീ​സ്​ ഒ​ട്ട​ക​മേ​ള​യി​ൽ മ​റ്റ്​ സൗ​ദി വ​നി​ത​ക​​ൾ​ക്കൊ​പ്പം പ​െ​ങ്ക​ടു​ത്ത്​ ഒ​ട്ട​ക​ങ്ങ​ളു​മാ​യു​ള്ള ത​​ന്റെ അ​നു​ഭ​വ​ങ്ങ​ളും പ​രി​ച​യ​വും ലോ​ക​ത്തി​ന്​ മു​മ്പാ​കെ കാ​ണി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ്​ ഈ ​സൗ​ദി വ​നി​ത.

Tags:    
News Summary - Munira Qahtani, the Saudi girl who fell in love with camels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.