നാട്ടിലേക്ക് മടങ്ങുന്ന മുരളിക്ക് നവോദയ സാമൂഹിക ക്ഷേമ വിഭാഗം നേതാക്കൾ യാത്രരേഖകൾ കൈമാറുന്നു

ഗുരുതര പരിക്കേറ്റ മലയാളിക്ക് നാട്ടിലെത്താൻ നവോദയ തുണയായി

ദമ്മാം: ജോലിക്കിടയിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ മലയാളിക്ക് നവോദയ സാമൂഹിക ക്ഷേമ വിഭാഗം തുണയായി. സ്പോൺസർ 'ഹുറൂബാ'ക്കിയതോടെ നാട്ടിൽ പോകാനോ ചികിത്സ തേടാനോ കഴിയാതെ നിസ്സഹായനായ യുവാവ് സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. ആറ്റിങ്ങൽ സ്വദേശി മുരളിയാണ് പ്രശ്നങ്ങളുടെ കുരുക്കഴിച്ച് നാടണഞ്ഞത്. നിർമാണ ജോലിക്കിടയിൽ വീണ് പരിക്കുപറ്റിയ മുരളിക്ക് ആശുപത്രിയിൽ പോകാൻ കഴിയുമായിരുന്നില്ല. തുടർന്ന് ഖത്വീഫ് നവോദയ സാമൂഹികക്ഷേമ വിഭാഗവുമായി ബന്ധപ്പെടുകയും നവോദയ പ്രവർത്തകർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

സാമൂഹികക്ഷേമ കൺവീനർ സലീം പട്ടാമ്പി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും സൗദി ലേബർ ഡിപ്പാർട്മെന്റിൽനിന്നും ജവാസത്തിൽനിന്നും ഫൈനൽ എക്സിറ്റ് നേടിയെടുക്കുകയും ചെയ്തു. സാമൂഹിക ക്ഷേമവിഭാഗം ചെയർമാൻ ബഷീർ, കൺവീനർ സലീം പട്ടാമ്പി, ജോയന്റ് കൺവീനർ മൻസൂർ നൈന എന്നിവർ ചേർന്ന് യാത്രാരേഖകൾ മുരളിക്ക് കൈമാറി. മജീദിയ യൂനിറ്റ് സെക്രട്ടറി അർജിത്, യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം സന്തോഷ്‌ എന്നിവർ ടിക്കറ്റ് കൈമാറി.

Tags:    
News Summary - Murali Attingal reached home with the help of expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.