നജ്റാൻ: കെ.എം.സി.സി സൗദി കമ്മിറ്റിയുടെ 2025 സാമൂഹിക സുരക്ഷ പദ്ധതി കാമ്പയിന് കെ.എം.സി.സി നജ്റാൻ സെൻട്രൽ കമ്മിറ്റി തുടക്കം കുറിച്ചു.
വിവിധ ഏരിയാകമ്മിറ്റികളുടെ നേതൃത്വത്തിൽ ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ വിപുലമായും കൂടുതൽ അംഗങ്ങൾക്ക് അംഗത്വം നൽകികൊണ്ടുള്ള പ്രചാരണത്തിന് തുടക്കമായി. കെ.എം.സി.സി നജ്റാൻ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് അബ്ദുൾ സലീം ഉപ്പള സുരക്ഷാ പദ്ധതി ചീഫ് കോഓഡിനേറ്റർ ബഷീർ കരിങ്കല്ലത്താണിക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.
വർക്കിങ് പ്രസിഡൻറ് നൗഫൽ കുളത്തൂർ, സെക്രട്ടറി സത്താർ തച്ചനാട്ടുകര, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ ഏരിയാ കമ്മിറ്റി കോഓഡിനേറ്റർമാർ പങ്കെടുത്ത ചടങ്ങിൽ ഏരിയാ കമ്മിറ്റികൾക്കുള്ള സുരക്ഷാ പദ്ധതി ഫോറം വിതരണവും നടത്തി. എക്സിക്യുട്ടിവ് യോഗത്തിൽ സലീം ഉപ്പള അധ്യക്ഷത വഹിച്ചു. ബഷീർ കരിങ്കല്ലത്താണി സ്വാഗതവും ഉസ്മാൻ കാളികാവ് നന്ദിയും പറഞ്ഞു. ഹനീഫ കാസർകോട് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.