പ്രശസ്തരുടെ പേരുകൾ ദുരുപയോഗം ചെയ്ത് പരസ്യം; പെർഫ്യൂം കട അടച്ചുപൂട്ടി

റി​യാ​ദ്​: പ്ര​ശ​സ്​​ത​രു​ടെ പേ​രു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്​​ത്​ പ​ര​സ്യം ചെ​യ്​​ത പെ​ർ​ഫ്യൂം ക​ട അ​ട​ച്ചു​പൂ​ട്ടി. പ​ര​സ്യ​ത്തി​നും വ്യാ​പാ​ര​ത്തി​നു​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ചെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. നി​രോ​ധി​ത പേ​രു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും രാ​ജ്യ​ത്തെ​യും ഗ​ൾ​ഫി​ലെ​യും​ പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ പേ​രു​ക​ളി​ൽ സ്ഥാ​പ​നം വ​ഴി​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ​ര​സ്യം ചെ​യ്​​ത​താ​യും ക​ണ്ടെ​ത്തി.

ഇ-​കൊ​മേ​ഴ്‌​സ് സം​വി​ധാ​ന​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ, നി​ർ​ദേ​ശ​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക് പ​ര​സ്യ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ന്നി​വ ലം​ഘി​ച്ച​തി​നാ​ണ്​ സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന്​ മ​ന്ത്രാ​ല​യം വി​ശ​ദ​മാ​ക്കി. സ്ഥാ​പ​ന​ത്തി​നും പ​ര​സ്യ ദാ​താ​വി​നും നി​യ​മ​പ​ര​മാ​യ പി​ഴ ചു​മ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യും മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

ഓ​ൺ​ലൈ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന പ​ര​സ്യ​ങ്ങ​ൾ മ​ന്ത്രാ​ല​യം നി​രീ​ക്ഷി​ക്കു​ന്നു. ഇ​ല​ക്‌​ട്രോ​ണി​ക് ക​ച്ച​വ​ട സം​വി​ധാ​ന​ത്തി​​ന്‍റെ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ പ്ര​ത്യേ​ക സ​മി​തി​ക്ക്​ കൈ​മാ​റും. നി​യ​മ​ലം​ഘ​ക​ർ​ക്ക്​ 10​ ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യു​ണ്ടാ​കും. കൂ​ടാ​തെ നി​യ​മം ലം​ഘി​ക്കു​ന്ന വെ​ബ്‌​സൈ​റ്റു​ക​ൾ അ​ട​ക്കും. വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ൽ നി​ന്ന് ത​ട​യു​ക​യും ചെ​യ്യു​മെ​ന്നും മ​ന്ത്രാ​ല​യം സൂ​ചി​ച്ചി​ച്ചു.

Tags:    
News Summary - Names of famous people Abusive advertising; The perfume shop was closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.