പ്രശസ്തരുടെ പേരുകൾ ദുരുപയോഗം ചെയ്ത് പരസ്യം; പെർഫ്യൂം കട അടച്ചുപൂട്ടി
text_fieldsറിയാദ്: പ്രശസ്തരുടെ പേരുകൾ ദുരുപയോഗം ചെയ്ത് പരസ്യം ചെയ്ത പെർഫ്യൂം കട അടച്ചുപൂട്ടി. പരസ്യത്തിനും വ്യാപാരത്തിനുമുള്ള നിയന്ത്രണങ്ങളും നിർദേശങ്ങളും ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വാണിജ്യ മന്ത്രാലയം നടപടി സ്വീകരിച്ചത്. നിരോധിത പേരുകൾ ഉപയോഗിക്കുകയും രാജ്യത്തെയും ഗൾഫിലെയും പ്രമുഖ വ്യക്തികളുടെ പേരുകളിൽ സ്ഥാപനം വഴിയും സമൂഹ മാധ്യമങ്ങളിലൂടെയും പരസ്യം ചെയ്തതായും കണ്ടെത്തി.
ഇ-കൊമേഴ്സ് സംവിധാനത്തിലെ നിയന്ത്രണങ്ങൾ, നിർദേശങ്ങൾ, ഇലക്ട്രോണിക് പരസ്യ നിയന്ത്രണങ്ങൾ എന്നിവ ലംഘിച്ചതിനാണ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വിശദമാക്കി. സ്ഥാപനത്തിനും പരസ്യ ദാതാവിനും നിയമപരമായ പിഴ ചുമത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും മന്ത്രാലയം വിശദീകരിച്ചു.
ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ മന്ത്രാലയം നിരീക്ഷിക്കുന്നു. ഇലക്ട്രോണിക് കച്ചവട സംവിധാനത്തിന്റെ നിയമങ്ങൾ ലംഘിക്കുന്നവരെ പ്രത്യേക സമിതിക്ക് കൈമാറും. നിയമലംഘകർക്ക് 10 ലക്ഷം റിയാൽ വരെ പിഴയുണ്ടാകും. കൂടാതെ നിയമം ലംഘിക്കുന്ന വെബ്സൈറ്റുകൾ അടക്കും. വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് തടയുകയും ചെയ്യുമെന്നും മന്ത്രാലയം സൂചിച്ചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.