റിയാദ്: കഴിഞ്ഞയാഴ്ച മരിച്ച സാമൂഹിക പ്രവർത്തകൻ സത്താർ കായംകുളത്തിനെ റിയാദിലെ നന്മ കരുനാഗപ്പള്ളി കൂട്ടായ്മ അനുസ്മരിച്ചു. സുലൈമാനിയ ന്യൂ മലസ് റസ്റ്റാറൻറിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് സക്കീർ ഹുസൈൻ ഐ. കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സത്താർ കായംകുളത്തിന്റെ വിയോഗം റിയാദിന് മാത്രമല്ല, പ്രവാസ ലോകത്തിന് മുഴുവൻ തീരാനഷ്ടമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ നന്മ രക്ഷാധികാരി ബഷീർ ഫത്തഹുദ്ദീൻ പറഞ്ഞു. മികച്ച ഒരു സംഘാടകൻ കൂടിയായിരുന്ന അദ്ദേഹം നന്മയെ അതിന്റെ തുടക്കകാലം മുതൽ ചേർത്തുപിടിച്ചിരുന്നെന്ന് അംഗങ്ങൾ ഓർമിച്ചു.
സെക്രട്ടറി ഷാജഹാൻ മൈനാഗപ്പള്ളി, അഖിനാസ് എം. കരുനാഗപ്പള്ളി, ജാനിസ്, അനസ്, സത്താർ മുല്ലശ്ശേരി, അഷ്റഫ് മുണ്ടയിൽ, സുൽഫിക്കർ, നിയാസ്, നവാസ്, ഷഫീഖ്, ഷഹിൻഷാ റിയാസ്, ഷാനവാസ്, സഹദ്, അംജദ്, ബിലാൽ, ഇഖ്ബാൽ, ഇസ്മാഈൽ ഉണർവ് തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ മുനീർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.