ജിദ്ദ: സൗദി അറേബ്യയുടെ 87ാം ദേശീയദിനം ഇന്ന്. രാജ്യം മുഴക്കെ ആഘോഷനിറവിലാണ്. ഞായറാഴ്ചയും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 1932^ൽ രൂപീകൃതമായ കിങ്ഡം ഒാഫ് സൗദി അറേബ്യയുടെ ഇത്തവണത്തെ ദേശീയ ദിനം പരമ്പരാഗത രീതിയിൽ നിന്ന് നിരവധി മാറ്റങ്ങളോടെയാണ്. വ്യാഴാഴ്ച വരെ നീളുന്ന പരിപാടികളാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. സൗദി അറേബ്യയോട് െഎക്യദാർഢ്യം പ്രകടിപ്പിച്ച് യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലും വിവിധ പരിപാടികൾ നടക്കുന്നുണ്ട്.
സൗദിയിലെ 17 നഗരങ്ങൾ കേന്ദ്രീകരിച്ചാണ് സർക്കാർ ആഘോഷപരിപാടികൾ. റിയാദ്, ദറഇയ, ജിദ്ദ, ദമ്മാം, അൽഖോബാർ, ജുബൈൽ, ഹുഫൂഫ്, ഹഫർ അൽബാതിൻ, ഹാഇൽ, തബൂക്ക്, ഉനൈസ, യാമ്പു, മദീന, സകാക, അബഹ, നജ്റാൻ, ജീസാൻ എന്നീ 17 നഗരങ്ങളിലാണ് ഒൗദ്യോഗിക ആഘോഷ പരിപാടികൾ. വിവിധ സർക്കാർ വകുപ്പുകൾ, ഷോപ്പിങ് മാളുകൾ, സ്‌കൂളുകൾ, യൂനിവേഴ്സിറ്റികൾ, സ്വകാര്യ കമ്പനികൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങളും ഉത്സവ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വ്യോമാഭ്യാസ പ്രകടനങ്ങൾ, വെടിക്കെട്ടുകൾ, സംഗീത നിശകൾ, കുട്ടികളുടെ കലാവിരുന്ന് എന്നിവയാണ് പ്രധാന പരിപാടികൾ. പൊതു സ്ഥലങ്ങളിൽ ഒരുക്കുന്ന പരിപാടികൾ ആസ്വദിക്കാൻ സ്ത്രീകൾക്കും സർക്കാർ സൗകര്യമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.