ജിദ്ദ: സൗദി അറേബ്യയുടെ 87^ാമത് ദേശീയദിനം രാജ്യമെങ്ങും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാഷ്ട്രം നിലവിൽ വന്ന ശേഷം പിന്നിട്ട വഴികളും നേടിയ വിജയങ്ങളും പുരോഗതിയും അയവിറക്കിയായിരുന്നു ആേഘാഷപരിപാടികൾ. പട്ടണങ്ങളും ഗ്രാമങ്ങളും പച്ച പുതച്ച് വർണാഭമായ പരിപാടികളോടെ ആഘോഷങ്ങളിൽ മുഴുകി. മുനിസിപ്പാലിറ്റികൾക്ക് കീഴിൽ റോഡുകളും പാലങ്ങളും ഉല്ലാസ കേന്ദ്രങ്ങളും പ്രധാനകവലകളും അലങ്കരിച്ചിരുന്നു.
മേഖല ഗവർണർമാർ, മന്ത്രിമാർ, സൈനിക മേധാവികൾ, വിവിധ വകുപ്പ് അധ്യക്ഷന്മാർ, സ്ഥാപന മേധാവികൾ ദേശീയ ദിനസന്ദേശത്തിൽ രാജ്യം നേടിയ പുരോഗതി അനുസ്മരിച്ചു. കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാനും ക്ഷേമവും െഎശ്യര്വവും സമാധാനവും സുരക്ഷയും സ്ഥിരതയും രാജ്യത്ത് എന്നും നിലനിൽക്കെട്ടയെന്നും അവർ ആശംസിച്ചു.
വിവിധ രാഷ്ട്ര നേതാക്കൾ സൽമാൻ രാജാവിന് ആശംസകൾ നേർന്നു. സൗദിയിലെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും നയതന്ത്ര പ്രതിനിധികളും ദേശീയ ദിനത്തിന് ആശംസകൾ നേർന്നു. ലോകസമാധാനത്തിനും ദുരിതബാധിതർക്ക് സഹായങ്ങൾ എത്തിക്കുന്നതിലും സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ പലരും എടുത്തുപറഞ്ഞു. വിദേശ രാജ്യങ്ങളിലെ സൗദി എംബസികളിലും ദേശീയദിനം ആഘോഷിച്ചു. സൗദി വാർത്താ സാംസ്കാരിക വകുപ്പിെൻറ കീഴിൽ ഒരോ മേഖലയിലും വൈവിധ്യമാർന്ന മൽസര പരിപാടികളാണ് സംഘടിപ്പിച്ചത്.
വിദ്യാഭ്യാസം, മുനിസിപ്പൽ മന്ത്രാലയം, ടൂറിസം എന്നിവക്ക് കീഴിൽ കലാ വൈജ്ഞാനിക വിനോദ മത്സരങ്ങളാണ് ഒരുക്കിയത്. ജനറൽ എൻറർടൈൻറ്മെൻറ് അേതാറിറ്റിക്ക് കീഴിൽ 17 പട്ടണങ്ങളിലാണ് പരിപാടികൾ ഒരുക്കിയിരുന്നത്. ചില മേഖലകളിൽ യാത്രക്കാർക്ക് കൊടികളും രാഷ്ട്രത്തിെൻറ ചിഹ്നം രേഖപ്പെടുത്തിയ ഉപഹാരങ്ങളും വിതരണം ചെയ്തു. നജ്റാനിന് പടിഞ്ഞാറ് ഭാഗത്തെ അൽഹിദ്ൻ ഗ്രാമവാസികൾ നടത്തിയ ദേശീയ ദിനാഘോഷം വേറിട്ട കാഴ്ചയായി. രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിെൻറ പടയോട്ടത്തിെൻറ പുനഃരാവിഷ്കാരമായിരുന്നു അത്. കുതിരപ്പുറത്ത് സൗദി പതാകയും വഹിച്ചു പ്രദേശവാസികൾ നടത്തിയ ആഘോഷ പരിപാടികൾ പുതുമയും ആവേശവും നിറഞ്ഞതായി. അൽ ജൗഫ് മേഖലയിൽ നാല് ദിവസം നീണ്ട പരിപാടികളാണ് ഒരുക്കിയത്.
സൗദി ആരോഗ്യ മന്ത്രാലയം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ‘എെൻറ രക്തം രാജ്യത്തിന്’ എന്ന പേരിൽ രക്തദാന കാമ്പയിൻ തുടങ്ങി. ദേശീയ ദിനത്തിൽ രക്തദാനത്തിന് ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. 127 രക്തബാങ്കുകൾ ഒരുക്കിയിട്ടുണ്ട്. ഹാഇലിൽ ടൂറിസം വകുപ്പ് മൊബൈൽ ഫോേട്ടാ എക്സിബിഷൻ സംഘടിപ്പിച്ചു.
‘സൗദി വർണങ്ങളുടെ മൊബൈൽ പ്രദർശനം’ എന്ന പരിപാടി മേഖല ടൂറിസം വകുപ്പ് മേധാവി എൻജിനീയർ ഖാലിദ് അൽമദനി ഉദ്ഘാടനം ചെയ്തു. സ്വദേശികളോടൊപ്പം വിദേശികളും ദേശീയാഘോഷത്തിൽ പങ്കുചേർന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭരണാധികാരികൾക്കും രാജ്യനിവാസികൾ ആശംസ സന്ദേശങ്ങൾ കൈമാറി. ചിലയിടങ്ങളിൽ ശൂചീകരണ ജോലികളും രക്തദാനവും നടത്തി. അൽഅഹ്സയിലെ അൽഅഖീർ തീരം 100ഒാളം ഫിലിൈപ്പൻ സ്വദേശികൾ ചേർന്നു ശുചീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.