ജിദ്ദ: അദീല്‍ എയര്‍ലൈന്‍സ് ദേശീയ ദിനത്തില്‍ കന്നിപ്പറക്കല്‍ നടത്തി സേവനമാരംഭിച്ചു. ജിദ്ദയിൽ നിന്ന് റിയാദിലേക്കാണ് ആദ്യ സർവീസ് നടത്തിയത്. ജിദ്ദയിൽ ഉദ്ഘാടന ചടങ്ങ് ഒരുക്കി. അദീൽ വിമാന കമ്പനി ഭരണ സമിതി അധ്യക്ഷനും സൗദി എയർലൈൻസ് മേധാവിയുമായ എൻജിനീയർ സ്വാലിഹ് ബിൻ നാസ്വിർ അൽജാസിറിെൻറ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എക്സിക്യൂട്ടീവ് മേധാവി, റിയാദ്, ജിദ്ദ വിമാനത്താവള മേധാവികൾ, കമ്പനി,മാധ്യമ പ്രതിനിധികൾ പെങ്കടുത്തു. യാത്രക്കാർക്ക് ദേശീയഗാനം കേൾപ്പിച്ചാണ് ആദ്യവിമാനം പറന്നത്. ദേശീയ ദിനത്തിൽ സൗദിയുടെ ആകാശത്ത് വിമാനം പറത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദീൽ എക്സിക്യൂട്ടീവ് മേധാവി കോൺ കോർവിയാസ് പറഞ്ഞു.
കുറഞ്ഞ ദിവസത്തിനുള്ളിൽ ധാരാളം ടിക്കറ്റുകൾ വിൽപന നടത്താൻ കഴിഞ്ഞു. ഇതു വലിയ പ്രോത്സാഹനമാണ് നൽകുന്നത്. ഭാവിയിൽ യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ സർവീസിലും വൺവേ ടിക്കറ്റിന് 48 റിയാലിൽ നിന്ന് തുടങ്ങുന്ന ആകർഷമായ നിരക്കാണ് ഏർപ്പെടുത്തിയിരുന്നത്. 24 മണിക്കൂറിനുള്ളിൽ 10000ത്തിലധികം ടിക്കറ്റ് വിൽപന നടത്തിയതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.