റിയാദ്: 87ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് വാർത്താ സംസ്കാരിക മന്ത്രാലയം കിങ് ഫഹദ് സാംസ്കാരിക കേന്ദ്രത്തിലൊരുക്കിയ പരിപാടി മന്ത്രി ഡോ. അവാദ് ബിൻ സ്വാലിഹ് അൽഅവാദ് ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് മുതൽ പിന്നിട്ട ഭരണാധികാരികൾ ചെയ്ത പ്രവർത്തനങ്ങളാണ് ദേശീയ ദിനത്തിൽ സ്മരിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തലമുറകളായി ക്ഷേമെഎശ്വര്യത്തിലാണ് രാജ്യം കഴിയുന്നത്. രാജ്യത്ത് നിലനിൽക്കുന്ന സുരക്ഷയും സമാധാനവും സ്ഥിരതയും നന്മകളും മനസ്സിന് വലിയ സന്തോഷം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. ദേശ സ്നേഹത്തിെൻറ ഭാഗമായാണ് വിവിധ മേഖലകളിലെ പ്രതിഭകൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചത്. 25 ലക്ഷത്തിലധികം റിയാലിെൻറ സമ്മാനങ്ങൾ ഒരുക്കിയതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.