???? ????? ???????????????? ??????? ?????? ??-???? ??????? ????? ??????? ????? ?????????? ??????????????? ?????? ??????? ?????? ?? ???? ??????????????

അൽ  മനാർ സ്‌കൂളിൽ ദേശീയ ദിനം ആഘോഷിച്ചു 

യാമ്പു : അൽ മനാർ ഇൻറർ നാഷനൽ സ്‌കൂളിൽ സൗദി ദേശീയ ദിനം ആഘോഷിച്ചു. ബോയ്സ് വിഭാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, അഡ്മിനിസ്ട്രേഷൻ മാനേജർ മുസാഇദ് ഖാലിദ് അൽ റഫാഇ, അധ്യാപകരായ അബ്​ദുല്ല മുഹമ്മദ് അൽ ജുഹാനി, മുഹമ്മദ് അഖ്തർ ഖാൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ നാദി മുഹമ്മദ്, അബ്​ദുൽ ഹഖ്, മുഹമ്മദ് മുർഷിദ്, അലൻ ബിജു, ഇബ്രാഹീം മുഹമ്മദ്, ഉമർ, യാസീൻ ഇബ്‌റാഹീം, അഷ്‌ഫാഖ്, മുദ്ദസിർ, അബ്​ദുൽ ബദീ എന്നിവർ   കലാപരിപാടികൾ അവതരിപ്പിച്ചു.

ശാരിഖ് നിയാസ്, ഗോകുൽ എസ്. നായർ, മാസിൻ അബ്​ദുൽ ഹമീദ്, ഇഹ്‌സാൻ ഹാഷിമി  എന്നിവർ  സൗദിനൃത്തം അവതരിപ്പിച്ചു.   സാഹിൽ മുഹമ്മദ് ഖിറാഅത്ത് നടത്തി. സ്‌കൂൾ ഹെഡ് ബോയ് പി. എഫ് ഫർഹാൻ സ്വാഗതവും ഡെപ്യൂട്ടി ഹെഡ് ബോയ് മൻസൂർ നന്ദിയും പറഞ്ഞു.ഗേൾസ് വിഭാഗത്തിൽ   മിനിസ്ട്രി ഓഫ് എജ്യുക്കേഷൻ സൂപ്പർവൈസർ ഫതഹിയ മുഖ്യാതിഥിയായി.

സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഫൈസാ കമാൽ  സംസാരിച്ചു. അഡ്മിനിസ്ട്രേഷൻ മാനേജർ ഖുലൂദ്‌ അൽ അഹ്‌മദി, അഡ്മിൻ ഡയറക്ടർ പി.എം സോഫിയ , സ്‌കൂൾ ലോവർ സെക്​ഷൻ ഹെഡ്മിസ്ട്രസ് രഹന ഹരീഷ് എന്നിവർ   സംബന്ധിച്ചു.   കലാപരിപാടികൾ, ക്വിസ്, പ്രബന്ധ^ചിത്ര രചന മത്സരങ്ങളും സംഘടിപ്പിച്ചു.

Tags:    
News Summary - national day-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.