നാഷനൽ സൗദി ഡ്രൈവേഴ്സ് അസോസിയേഷൻ ഇഫ്താർ മീറ്റിൽ ഷഫ്ന ഫൈസലിനെ ആദരിച്ചപ്പോൾ
റിയാദ്: നാഷനൽ സൗദി ഡ്രൈവേഴ്സ് അസോസിയേഷൻ (എൻ.എസ്.ഡി.എ) റിയാദിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദ് നൂർ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ മീറ്റ് ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സലിം പാറയിൽ അധ്യക്ഷത വഹിച്ചു. നൗഷാദ് വർക്കല ആമുഖ പ്രഭാഷണം നടത്തി. അബ്ദുൽ സലിം അർത്തിയിൽ മുഖ്യ പ്രഭാഷണം നടത്തി.
ജീവകാരുണ്യപ്രവർത്തനം പരിഗണിച്ച് നൂറാന ആശുപത്രി സ്റ്റാഫ് നഴ്സ് ഷഫ്ന ഫൈസലിനെ സലീഷ ജാഫിൻ പൊന്നാടയണിയിച്ചു ആദരിച്ചു. അബ്ദുൽ സലീം ആർത്തിയിൽ ഫലകം സമ്മാനിച്ചു. അലക്സ് കൊട്ടാരക്കര, ഷെമീർ നടയറ, രാജ തമിഴ്നാട്, അനൂപ് കൊട്ടാരക്കര എന്നിവർ സംസാരിച്ചു. സലിം കടക്കൽ സ്വാഗതവും സാം രാജ് തിരുവനന്തപുരം നന്ദിയും പറഞ്ഞു. നസീർ വർക്കല, ഷാജി പുനലൂർ, സുബൈർ തളിക്കുളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.