മലപ്പുറം സ്വദേശി ജിദ്ദയിൽ കുഴഞ്ഞ് വീണ് മരിച്ചു

ജിദ്ദ: മലപ്പുറം വളാഞ്ചേരി തിരുവേഗപ്പുറ സ്വദേശി കിണങ്ങാട്ടിൽ ഉസ്മാൻ (52) ജോലിക്കിടെ ജിദ്ദയിൽ കുഴഞ്ഞ് വീണ് മരിച്ചു. ഇന്ന് രാവിലെ പതിവ് പോലെ ജോലിക്ക് എത്തിയ അദ്ദേഹം രാവിലെ 9.30 ഓടെ കുഴഞ്ഞു വീഴുകയും ഉടനെ മരണം സംഭവിക്കുകയുമായിരുന്നു. 25 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം കഴിഞ്ഞ 12 വർഷങ്ങളായി ജിദ്ദ മദീന റോഡിൽ റിഹീലി പോളിക്ലിനിക്ക് ഫർമാസിയിൽ ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: ഹംസ ഹാജി, മാതാവ്: നബീസ, ഭാര്യ: ഫൗസിയ, മക്കൾ: മുഹമ്മദ് ആഷിഖ് (24), അൽ സാബിത്ത് (12). കിങ് അബ്ദുള്ള മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - native of Malappuram died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.