റിയാദ്: ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം തയ്യാല ഓമച്ചപുഴ ഞാറകടവത്ത് വീട്ടിൽ അഹ്മദ് (56) ആണ് റിയാദിലെ ആശുപത്രിയിൽ മരിച്ചത്. സ്പോൺസറുടെ വീട്ടിൽ ഡ്രൈവറായിരുന്നു.
പരേതനായ മമ്മദ് ആണ് പിതാവ്. മാതാവ്: അവ്വ ഉമ്മ, ഭാര്യ: സുലൈഖ, മക്കൾ: മുഹമ്മദ് നുഹ്, മാനുൽ ശിബ്ലു, ദിൽഷാ ഷിബില, ഫിൻഷാ ഷിബില. മൃതദേഹം റിയാദിൽ ഖബറടക്കും. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഇസ്ഹാഖ് താനൂർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.