തിരൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

ഖമീസ് മുശൈത്ത്: വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. മലപ്പുറം തിരൂർ പറവണ്ണ കമ്മക്കനകത്ത് മുഹമ്മദ് കുട്ടിയുടേയും കദീജയുടേയും മകൻ മുസ്തഫ (45) ആണ് മരിച്ചത്. ഹെർഫി ബ്രോസ്​റ്റ്​ കമ്പനിയിൽ ട്രൈലർ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം റിയാദിൽനിന്നും ലോഡുമായി ഖമീസ്​ മുശൈത്തിലേക്ക്​ വരുമ്പോൾ വാദി ബിൻ അസ്ഫൽ - ബീഷ പാലത്തിന് സമീപം ഞായറാഴ്​ച വൈകീട്ടായിരുന്നു അപകടം.

അവിടെ വാഹനം നിർത്തി അടുത്ത റസ്​റ്റോറൻറിൽനിന്ന്​ ഭക്ഷണം കഴിച്ചു തിരിച്ചുവരുമ്പോൾ എതിർദിശയിൽനിന്നും വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഖമീസ് മദനി ആശുപത്രി മോർച്ചറിയിലാണ്​ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്​. തുടർ നടപടികൾ കമ്പനി എരിയ സൂപ്പർവൈസർ ഫിറോസ് വട്ടപ്പറമ്പിലിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒമ്പത് വർഷത്തോളമായി ഹെർഫിയിൽ ജോലി ചെയ്യുന്നു. മുബീനയാണ്​ ഭാര്യ. മക്കൾ: ഫഹ്​മിദ നദ, മുഹമ്മദ് ഫംനാദ്. സഹോദരങ്ങൾ: അബ്​ദുൽ റസാഖ്, സാബിറ, സമീറ.

Tags:    
News Summary - native of Tirur died in a car accident in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.