ദമ്മാം: തൊഴിലാളി വർഗരാഷ്ട്രീയത്തിെൻറ അടിയുറച്ച പോരാളിയും സംഘാടകനും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും കേരളത്തിലെ ഇടതുമുന്നണിയുടെ നെടുംതൂണുകളിൽ ഒന്നുമായിരുന്ന കാനം രാജേന്ദ്രെൻറ ജീവിതം ഏത് പൊതുപ്രവർത്തകനും മാതൃകയാണെന്ന് നവയുഗം സാംസ്കാരികവേദി അനുസ്മരിച്ചു.
ദമ്മാം ബദർ അൽറാബി ഹാളിൽ ചേർന്ന യോഗത്തിൽ നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ അധ്യക്ഷത വഹിച്ചു. തുഖ്ബ മേഖല സെക്രട്ടറി ദാസൻ രാഘവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ജമാൽ വില്യാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ബഷീർ വേരോട് (നവോദയ), ഇ.കെ. സലിം (ഒ.ഐ.സി.സി), അലിക്കുട്ടി ഒളവട്ടൂർ (കെ.എം.സി.സി), കെ.എം. ബഷീർ (തനിമ), അബ്ദുറഹീം (പ്രവാസി വെൽഫെയർ), ഡോ. ഇസ്മാഈൽ (ഡോക്ടേഴ്സ് അസോസിയേഷൻ), പി.ടി. അലവി, പ്രദീപ് കൊട്ടിയം, ഡോ. സിന്ധു ബിനു, ലീന ഉണ്ണികൃഷ്ണൻ, മഞ്ചു മണിക്കുട്ടൻ, ഉണ്ണി പൂച്ചെടിയിൽ, കദീജ ടീച്ചർ, നവാസ് ചൂനാട് എന്നിവർ സംസാരിച്ചു.
ദമ്മാം മേഖല പ്രസിഡൻറ് ആർ. ഗോപകുമാർ സ്വാഗതവും കേന്ദ്രകമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം നന്ദിയും പറഞ്ഞു. പ്രിജി കൊല്ലം, അരുൺ ചാത്തന്നൂർ, ഷിബുകുമാർ, ബിജു വർക്കി, ബിനു കുഞ്ഞു, രാജൻ കായംകുളം, നന്ദകുമാർ, റഷീദ് പുനലൂർ, തമ്പാൻ നടരാജൻ, ജോസ് കടമ്പനാട്, രവി ആന്ത്രോട്, കൃഷ്ണൻ പ്രേരാമ്പ്ര, ഷഫീക്, സജീഷ് പട്ടാഴി, ഷീബ സാജൻ, മഞ്ജു അശോക്, സംഗീത ടീച്ചർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.