ജിദ്ദ: നവോദയ മക്ക ഏരിയക്ക് കീഴിൽ കാക്കിയ യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു.
ഏഷ്യൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ (മൻസൂർ നഗർ) നടന്ന സമ്മേളനം നവോദയ ആരോഗ്യവേദി കേന്ദ്ര കമ്മിറ്റി അംഗവും ആരോഗ്യ പ്രവർത്തകയുമായ ആലിയ എമിൽ ഉദ്ഘാടനം ചെയ്തു. സജീർ കൊല്ലം അധ്യക്ഷത വഹിച്ചു. റഫീഖ് പുലാമന്തോൾ, നിഷാദ് മേലാറ്റൂർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
നൈസൽ പത്തനംതിട്ട സംഘടന റിപ്പോർട്ടും മുഹമ്മദ് മേലാറ്റൂർ പുതിയ പാനലും അവതരിപ്പിച്ചു.
ശിഹാബുദ്ദീൻ എണ്ണപ്പാടം, ബുഷാർ ചെങ്ങമനാട്, സാലി വാണിയമ്പലം, ഫിറോസ് പത്തനംതിട്ട എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ പുതിയ യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. 15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. റിയാസ് വള്ളുവമ്പ്രം സ്വാഗതവും ഷാഫി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: നിഷാദ് മേലാറ്റൂർ (പ്രസി.), ഇർഷാദ് ഒറ്റപ്പാലം (ജന. സെക്ര), ഷാഫി വയനാട് (ട്രഷ), ജുറൈജ് മമ്പാട് (കൺ. ജീവകാരുണ്യം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.