റിയാദ്: ബത്ഹ ഗുറാബി, കേരള മാർക്കറ്റ് ഏരിയയിലെ കൂട്ടായ്മയായ ഫൗണ്ടേഷൻ ഓഫ് റിയാദ് മാർക്കറ്റ് അഡ്വന്റേഴ്സ് (ഫോർമ) കൂട്ടയ്മ സംഘടിപ്പിക്കുന്ന ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം ചെയ്തു.
നെസ്റ്റോ ബത്ഹ വില്ലാജിയോ ബ്രാഞ്ച് മാനേജർ ഷിജു പ്രകാശനം നിർവഹിച്ചു. ബത്ഹയിലെ ഗുറാബി, കേരള മാർക്കറ്റ്, ഫറസ്ദഖ് ഏരിയയിൽ ജോലി ചെയ്യുന്നവരും താമസക്കാരുമായ എട്ട് ടീമുകളാണ് മത്സരിക്കുന്നത്. ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുക. എഫ്.സി സോൺകോം, എഫ്.സി മാൽബ്രിസ്, എഫ്.സി കെൽകോ, എഫ്.സി റിയാദ്, എഫ്.സി ഇലക്ട്രോൺ, എഫ്.സി ഗുറാബി, എഫ്.സി മന്ദൂബ്, എഫ്.സി റഹാൽ എന്നീ ടീമുകളാണ് മത്സരിക്കുന്നത്. മത്സരങ്ങൾ ഡിസംബർ 12, 19 തിയതികളിലായി ഹറാജിന് സമീപമുള്ള അസിസ്റ്റ് ഫുട്ബാൾ അക്കാദമിയിൽ നടക്കും. വിന്നേഴ്സിന് അൽ നജ്ദ് ടെലികോം സ്പോൺസർ ചെയ്യുന്ന ട്രോഫിയും റണ്ണേഴ്സിന് സോൺകോം സ്പോൺസർ ചെയ്യുന്ന ട്രോഫിയും നൽകും. പരിപാടിയിൽ ടൂർണമെൻറ് ചെയർമാൻ ഇക്ബാൽ പൂക്കാട് അധ്യക്ഷത വഹിച്ചു.
ടൂർണമെൻറ് കൺവീനർ ഉദ്ഘാടനം ചെയ്തു. ട്രഷറർ നിസാർ അരീക്കോട് ടൂൺമെന്റിനെക്കുറിച്ച് വിശദീകരിച്ചു. വൈസ് ചെയർമാന്മാരായ കെ.പി. ഷജീർ, ശാക്കിർ സോൺകോം, ജോയിൻറ് കൺവീനർമാരായ പി.കെ. നൗഷാദ്, സുധീഷ് മാൽബ്രീസ്, ചീഫ് കോഓഡിനേറ്റർ ഫൈസൽ പാഴൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.