റിയാദ്: തിങ്കളാഴ്ച രാജവിജ്ഞാപനത്തെ തുടർന്ന് നിയമിതരായ സൈനിക മേധാവികൾ കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനെ സന്ദർശിച്ചു. സ്ഥാനലബ്ധിയിൽ അവരെ അനുമോദിച്ച കിരീടാവകാശി, സ്ഥാനമുദ്രകൾ സമ്മാനിക്കുകയും ചെയ്തു. ചീഫ് ഒാഫ് സ്റ്റാഫ് ജനറൽ ഫയ്യാദ് അൽ റുവൈലി, സംയുക്തസേന കമാൻഡർ ലെഫ്്. ജനറൽ ഫഹദ് ബിൻ തുർക്കി, ഡെപ്യൂട്ടി ചീഫ് ഒാഫ് സ്റ്റാഫ് ലെഫ്്. ജനറൽ മുത്ലഖ് ബിൻ സലിം, സ്ട്രാറ്റജിക് മിസൈൽ ഫോഴ്സ് കമാൻഡർ ലെഫ്. ജനറൽ ജറല്ലാഹ് ബിൻ മുഹമ്മദ് എന്നിവരാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.