മക്ക: കോഴിക്കോട് ഫറോഖ് ഖാദിസിയ്യ സ്ഥാപനത്തിന് മക്കയിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു. ഷാറൽ ഹജ്ജിലെ ഖാദിസിയ്യ വില്ലയിൽ നടന്ന കൺവെൻഷനിൽ ഖാദിസിയ്യ ചെയർമാൻ മുഹമ്മദ് തുറാബ് തങ്ങൾ രണ്ടു വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ശിഹാബ് കുറുകത്താണി ഉദ്ഘാടനം ചെയ്തു. മുനീർ ഹാജി ഫറോഖ് അധ്യക്ഷത വഹിച്ചു. വർത്തമാന കാലത്ത് ഇസ്ലാമിക പ്രബോധനങ്ങൾക്ക് കഴിവുള്ള പ്രബോധകരെ വളർത്തിയെടുക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുഹമ്മദ് തുറാബ് തങ്ങൾ പറഞ്ഞു. ഇസ്ഹാഖ് ഖാദിസിയ്യ, ജമാൽ കക്കാട്, ലത്തീഫ് ഹാജി, ജാബിർ കളത്തിൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സൈദലവി സഖാഫി, ഫിറോസ് സഅദി, മുനീർ ഹാജി, സൽമാൻ വെങ്ങളം (ഉപദേശക സമിതി അംഗങ്ങൾ), ജമാൽ കക്കാട് (പ്രസിഡന്റ്), ഇസ്ഹാഖ് ഖാദിസിയ്യ (ജനറൽ സെക്രട്ടറി), ലത്തീഫ് ഹാജി വള്ളിക്കുന്ന് (ഫിനാൻസ്), ശിഹാബ് കുറുകത്താണി, വൈ.പി അബ്ദുൽ റഹീം, കബീർ താഴെ ചൊവ്വ (വൈസ് പ്രസിഡന്റ്), ഖയ്യും ഖാദിസിയ്യ, ഷബീർ ഖാലിദ്, മജീദ് പള്ളിക്കൽ (ജോയന്റ് സെക്രട്ടറി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.