റിയാദ്: കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി റിയാദിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ (എടപ്പ) പുനഃസംഘടിപ്പിച്ചു.
മലസിലെ ചെറീസ് റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഷാദ് ആലുവ ആമുഖഭാഷണം നടത്തി. പ്രസിഡന്റ് റോയ് കളമശ്ശേരി അധ്യക്ഷത വഹിച്ചു. അലി ആലുവ ഉദ്ഘാടനം ചെയ്തു.
ഡെന്നിസ് സ്ലീബാ വർഗീസ്, അമീർ കാക്കനാട്, റിയാസ് മുഹമ്മദ് അലി പറവൂർ, നിഷാദ് ചെറുവള്ളി, ജിബിൻ സമദ് കൊച്ചിൻ, നാദിർഷാ റഹ്മാൻ എന്നിവർ സംസാരിച്ചു.
കേരളത്തിെന്റ വ്യവസായ, മെട്രോ നഗരങ്ങൾ ഉൾപ്പെടുന്ന എറണാകുളം ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ‘എടപ്പ’യുടെ 150ൽ പരം അംഗങ്ങൾ പങ്കെടുത്തു. അലി ആലുവ (ചെയർമാൻ), കരീം കാനാമ്പുറം (പ്രസിഡൻറ്), സുഭാഷ് കെ. അമ്പാട്ട് (സെക്രട്ടറി), ഡൊമിനിക് സാവിയോ (ട്രഷറർ), ലാലു വർക്കി, ജിബിൻ സമദ് കൊച്ചി (വൈസ് പ്രസി.മാർ), ഷാജി പരീത്, അഡ്വ. അജിത് ഖാൻ (ജോ.സെക്രമാർ), അംജദ് അലി (കോഓഡിനേറ്റർ), നിഷാദ് ചെറുവട്ടൂർ (ചാരിറ്റി കൺവീനർ), അജ്നാസ് ബാവു കോതമംഗലം (മീഡിയ കൺവീനർ).
ആഷിഖ് കൊച്ചിൻ (ഐ.ടി സെൽ കൺവീനർ), ജലീൽ കൊച്ചിൻ (ആർട്സ് കൺവീനർ), ജസീർ കോതമംഗലം (സ്പോർട്സ് കൺവീനർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഡെന്നിസ് സ്ലീബ വർഗീസ്, നൗഷാദ് ആലുവ, സെയ്ദ് അബ്ദുൽ ഖാദർ, സലാം പെരുമ്പാവൂർ, റിയാസ് മുഹമ്മദ്, അലി പറവൂർ, ഷുക്കൂർ ആലുവ, അലി തട്ടുപറമ്പിൽ ചെറുവട്ടൂർ, ബാബു പറവൂർ, എം. സാലി ആലുവ, നിഷാദ് ചെറുവള്ളി, ഷാജി കൊച്ചിൻ തുടങ്ങിയവരെ ഉപദേശക സമിതിയംഗങ്ങളായും തെരഞ്ഞെടുത്തു. ഗോപകുമാർ പിറവം സ്വാഗതവും ഡൊമിനിക് സാവിയോ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.