റിയാദ്: ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് കേരള സ്്റ്റേറ്റ് കമ്മിറ്റിക്ക് 2021 - '24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദിൽ നടന്ന സംസ്ഥാന പ്രതിനിധിസഭയാണ് പുതിയ കമ്മിറ്റിയെ െതരഞ്ഞെടുത്തത്. മലാസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സഭ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് മംഗലാപുരം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ടേമിലെ പ്രവർത്തനങ്ങളും സന്നദ്ധ സാമൂഹിക രംഗത്തെ സേവനങ്ങളം സംബന്ധിച്ച റിപ്പോർട്ട് അവലോകനം ചെയ്തു. പ്രവാസികളെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെട്ട സോഷ്യൽ ഫോറം വെൽഫെയർ ടീമിനെയും കോവിഡ് ഭീതി വിതച്ച നാളുകളിൽ സഹജീവികൾക്ക് സാന്ത്വനമേകാൻ യത്നിച്ചവെരയും പ്രതിനിധി സഭ അഭിനന്ദിച്ചു.
ദേശഭാഷ വ്യത്യാസമില്ലാതെ കോവിഡ് ചികിത്സാ രംഗത്തും പ്രതിരോധ കുത്തിവെപ്പിെൻറ കാര്യത്തിലും മാതൃകാപരമായ നടപടികൾ കൈക്കൊണ്ട സൗദി ഭരണകൂടത്തിന് പ്രതിനിധിസഭ അഭിനന്ദനങ്ങൾ നേർന്നു. പുതിയ കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവിധ ബ്ലോക്ക് ഭാരവാഹികളും മറ്റു പ്രതിനിധികളും പ്രതിനിധി സഭയിൽ സംബന്ധിച്ചു. പ്രസിഡൻറായി സൈദലവി ചുള്ളിയാൻ, ജനറൽ സെക്രട്ടറിയായി അൻസാർ ചങ്ങനാശ്ശേരി എന്നിവരെ തെരഞ്ഞെടുത്തു. മുഹീനുദ്ദീൻ മലപ്പുറം, തൻസീർ പത്തനാപുരം (വൈസ് പ്രസി.), ഉസ്മാൻ ചെറുതുരുത്തി, അബ്ദുൽ അസീസ് പയ്യന്നൂർ (സെക്ര.), അഷറഫ് വേങ്ങൂർ, പി.എസ്. അൻവർ കാസർകോട്, ഇല്യാസ് തിരൂർ (എക്സി. മെംബർമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. റംസുദീൻ തമിഴ്നാട്, അൻസാർ ആലപ്പുഴ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.ടി. അഷറഫ്, റസാഖ് മാക്കൂൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.