ദമ്മാം: കാസർകോട് ഡിസ്ട്രിക്ട് സോഷ്യൽ ഫോറം (കെ.ഡി.എസ്.എഫ്) ദമ്മാം കമ്മിറ്റിയുടെ പൊതുയോഗം ദമ്മാം ഹോളിഡേസ് റസ്റ്റാറന്റിൽ നടന്നു. പ്രസിഡന്റ് ഗഫൂർ പള്ളിക്കര അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാഫി ചെടേക്കാൽ യോഗം ഉദ്ഘാടനം ചെയ്തു. വർത്തമാന കാലഘട്ടത്തിൽ നാട്ടുകാർ ഒന്നിച്ചിരിക്കുന്ന കൂട്ടായ്മകളുടെ പ്രസക്തി വർധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് അംഗഡിമുഗർ മുഖ്യപ്രഭാഷണം നടത്തി. കാദർ അണങ്കൂരും ഡോ. സയ്ദ് അഷ്റഫ് ചെടേക്കാലും സംസാരിച്ചു. ആദ്യ അംഗത്വ കാർഡിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഗഫൂർ പള്ളിക്കര, അഡ്വൈസറി ബോർഡ് അംഗം സാജിദ് തെരുവത്തിന് നൽകി നിർവഹിച്ചു. 40 വർഷത്തെ പ്രവാസത്തിന് വിരാമംകുറിക്കുന്ന നിലവിലെ പ്രസിഡന്റ് ഗഫൂർ പള്ളിക്കരക്കുള്ള ആദരം അഡ്വൈസറി ബോർഡ് അംഗം അബൂബക്കർ മിഹ്റാജ് ഫലകം കൈമാറി നിർവഹിച്ചു. കോവിഡ് മഹാമാരിയിൽ മരിച്ച മുജീബ് അറ്റ്ലസ്, എ.ബി. മുഹമ്മദ് എന്നിവരെ വിഡിയോ ഡോക്യുമെന്ററിയിലൂടെ യോഗം അനുസ്മരിച്ചു. ജനറൽ സെക്രട്ടറി ബഷീർ ഉപ്പള സമർപ്പിച്ച പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി ഫസൽ മാളിക സമർപ്പിച്ച കണക്ക് അവതരണവും യോഗം അംഗീകരിച്ചു. നവാസ് അണങ്കൂർ (പ്രസി), ഫസൽറഹ്മാൻ മാളിക (ജന. സെക്ര), അന്സിഫ് പെർള (ട്രഷ), നസീർ ഉദ്യാവർ (ഓർഗ. സെക്ര) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. ബഷീർ ഉപ്പള സ്വാഗതവും ഫൈസൽ മാളിക നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.