റിയാദ്: കെ.എം.സി.സി പയ്യന്നൂർ മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം. ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
എൻ.ടി. അഷ്‌റഫ് പയ്യന്നൂർ (ചെയർ), ടി.വി.പി. മുഹമ്മദ് കുഞ്ഞി വെള്ളൂർ (പ്രസി), എം.ടി.പി. മുനീർ അസ്അദി തട്ടുമ്മൽ (ജന. സെക്ര), അഷ്‌റഫ് കവ്വായി (ട്രഷ), യു.എം. അഷ്‌റഫ് പെടേന (വർക്കിങ് സെക്ര), ഇക്ബാൽ പയ്യന്നൂർ, മുദസ്സിർ വെള്ളൂർ, കെ.പി. അബ്ദുറഹ്മാൻ പെരുമ്പ, ഫാരിസ് പെടേന, മുഹമ്മദ് കുഞ്ഞി എട്ടിക്കുളം (വൈ. പ്രസി), വി.വി. ആരിഫ് പെടേന, അബ്ദുൽ സമദ് തായിനേരി, ഇസ്മാഈൽ പയ്യന്നൂർ, ബാസിത് കാങ്കോൽ, അർഷാദ് മണിയറ(സെക്ര), അബ്ദുൽ മജീദ് പെരുമ്പ, മുഹമ്മദ് മണിയറ, അബൂബക്കർ റാസിക് കറമേൽ, കെ.പി. സുനീർ പെരിങ്ങോം, എം. ഷഫീഖ് പെടേന, എം. ഉസാം വെള്ളൂർ, ശഫാഫ് അഷ്‌റഫ് പയ്യന്നൂർ, റാഷിദ് പെടേന, എൻ. അബ്ദുറഹ്മാൻ വാറ്റിയേര (എക്സിക്യൂട്ടിവ് മെംബർമാർ) എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ട്രഷറർ യു.പി. മുസ്‌തഫ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് അബ്ദുൽമജീദ് പെരുമ്പ അധ്യക്ഷത വഹിച്ചു . ജില്ലാ ഭാരവാഹികളായ അബ്ദുൽ റസാഖ് വളകൈ, അൻവർ വാരം എന്നിവർ സംസാരിച്ചു. മുനീർ അസ്അദി സ്വാഗതവും അഷ്‌റഫ് കവ്വായി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.