ടി.എം. അഹ്മദ് കോയ സിറ്റിഫ്ലവർ (പ്രസി.), ടി.എസ്. സൈനുൽ ആബിദ് (ജന. സെക്ര.), ഫൈസൽ പൂനൂർ (ട്രഷ.) 

എം.ഇ.എസ് റിയാദ് ചാപ്റ്ററിന് പുതിയ നേതൃത്വം

റിയാദ്: വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിച്ച് പ്രവർത്തിക്കുന്ന എം.ഇ.എസ്സ് റിയാദ് ഘടകം വാർഷിക പൊതുയോഗവും പുനഃസംഘടനയും നടത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിദ്യാഭ്യാസ സാമൂഹിക മേഖലകൾ കേന്ദ്രീകരിച്ച് 20 ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനം

നടത്തിയതായി ജനറൽ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറഞ്ഞു. വിവിധ വിഷയങ്ങളിൽ സെമിനാറുകളും ബിസിനസ് മീറ്റും സംഘടിപ്പിച്ചു. യോഗത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

ടി.എം. അഹമ്മദ് കോയ സിറ്റിഫ്ലവർ (പ്രസി.), ടി.എസ്. സൈനുൽ ആബിദ് (ജന. സെക്ര.), ഫൈസൽ പൂനൂർ (ട്രഷ.), സത്താർ കായംകുളം, അൻവർ ഐദീദ് (വൈസ് പ്രസി.), സലീം പള്ളിയിൽ, നവാസ് റഷീദ് (സെക്ര.), അബ്ദുറഹ്മാൻ മറായി (സ്കോളർഷിപ് കമ്മിറ്റി ചെയർ.), നസീർ ഹനീഫ കരുനാഗപ്പള്ളി, ഷനോജ് അരീക്കോട് (കൺവീനർമാർ), ഫൈസൽ പൂനൂർ (സകാത് വിങ് ചെയർ.), സൈഫുദ്ദീൻ വിളക്കേഴം, അബ്ദുൽ സലാം ഇടുക്കി, ഹബീബ് പിച്ചൻ (കൺവീനർമാർ), മുഹ്‍യിദ്ദീൻ ഷഹീർ ചെവയൂർ (സോഷ്യൽ കമ്മിറ്റി ചെയർ.), മുഹമ്മദ് ഖാൻ പത്തനംതിട്ട, മുജീബ് മൂത്താട്ട്, അബ്ദുൽ നാസർ ഒതായി (കൺവീനർമാർ), ഡോ. അബ്ദുൽ അസീസ് (വിദ്യാഭ്യാസ ബോർഡ് ചെയർ.), ഡോ. സൈനുൽ ആബിദ്, ബി.എച്ച്. മുനീബ് (കൺവീനർമാർ), അൻവർ ഐദീദ് (ഐ.ടി വിഭാഗം ചെയർ.), മുഹമ്മദ് നിഷാൻ, ഷഫീഖ് പാനൂർ (കൺവീനർമാർ), സത്താർ കായംകുളം, കെ.സി. ഷാജു മുക്കം (മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ്), എൻജി. അബ്ദുറഹ്മാൻ കുട്ടി (മുഖ്യ രക്ഷാധികാരി), എൻജി. മുഹമ്മദ് ഇക്ബാൽ, എൻജി. ഹുസൈൻ അലി, നിസാർ അഹ്മദ്, പി.പി. ഹബീബ് റഹിമാൻ (രക്ഷാധികാരികൾ), ഖാലിദ് റഹ്മാൻ തലശ്ശേരി, അബ്ദുൽ ഖാദിർ ചേളാരി, യതി മുഹമ്മദ് അലി, എൻ.കെ. ഷമീം മുക്കം, സത്താർ ഗുരുവായൂർ, ആഷിഖ് തൈക്കാടൻ, ഹാഷിഖ് മൊയ്തു (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് സ്വാഗതവും സെക്രട്ടറി സലീം പള്ളിയിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - new leadership for MES Riyadh Chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.