ഉമർ ഹാജി അമാനത്ത് (പ്രസി), മനാഫ് മണ്ണൂർ (ജന. സെക്ര), ഇബ്രാഹിം ദേശമംഗലം (ട്രഷ)
റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ശിഫ ഏരിയ ഘടകം പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ശിഫ ലുലു ഇസ്തിറാഹയിൽ നടന്ന പ്രവർത്തക സംഗമത്തിൽ സെൻട്രൽ കമ്മിറ്റി ദാറുസ്സലാം സമിതി കൺവീനർ ഉമർ അമാനത്ത് ആധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രവാസി കുടുംബ സുരക്ഷ പദ്ധതി ചെയർമാൻ അബ്ദുൽ റഹ്മാൻ ഫാറൂഖ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അബ്ദുൽ മജീദ് പയ്യന്നൂർ, അഷ്റഫ് വെള്ളപാടം, ജാബിർ വാഴമ്പുറം, മജീദ് പരപ്പനങ്ങാടി, മുനീർ തിരൂരങ്ങാടി, അനീസ് ബാബു വണ്ടൂർ എന്നിവർ സംസാരിച്ചു. അബ്ദുൽ കരീം മൗലവി പാണ്ടിക്കാട് ഖിറാഅത്ത് നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി ജോയൻറ് സെക്രട്ടറി സഫീർ തിരൂർ സ്വാഗതവും ട്രഷറർ ഇബ്രാഹിം ദേശമംഗലം നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: ഉമർ ഹാജി അമാനത്ത് (പ്രസി), മനാഫ് മണ്ണൂർ (ജന. സെക്ര), ഇബ്രാഹിം ദേശമംഗലം (ട്രഷ), സിയാദ് എറിയാട്, നിസാർ, യാസീൻ തിരൂർ, സമീർ ഇരിട്ടി (വൈ. പ്രസി), റഈസ് കാലിക്കറ്റ്, നൗഫൽ ഒടമല, സമദ് തൂത, അബ്ദുൽകരീം മൗലവി (ജോ. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.