റിയാദ്: കോഴിക്കോട് നഗരത്തിലെ തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മയായ ‘സംഗമം റിയാദ്’ 2024-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. റിയാദ് എക്സിറ്റ് 18ലെ വസീരിയ ഇസ്തിറാഹയിൽ നടന്ന സംഗമത്തിലും വാർഷിക പൊതുയോഗത്തിലും പ്രസിഡൻറ് കെ.എം. ഇല്യാസ് അധ്യക്ഷത വഹിച്ചു. ഷാദ് അഹമ്മദ് ഖിറാഅത്ത് നിർവഹിച്ചു. ജനറൽ സെക്രട്ടറി പി.എം. മുഹമ്മദ് ഷാഹിൻ വാർഷികപ്രവർത്തന റിപ്പോർട്ടും ട്രഷറർ ഹനാൻ ബിൻ ഫൈസൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
സംഗമം സ്പോർട്സ് മത്സരങ്ങൾ പ്രഫഷനൽ രീതിയിലേക്കെത്തിച്ച സ്പോർട്സ് കൺവീനർ റിസ്വാൻ അഹമ്മദിനെ സദസ്സ് അനുമോദിച്ചു. നാട്ടിൽ നിന്നും സന്ദർശനത്തിന് റിയാദിലെത്തിയ ‘ഹെൽപ്പിങ് ഹാൻഡ്സ്’ പ്രതിനിധികളായ കെ.പി. ഹനീഫ, എ.വി. അബ്ദുൽ കരീം എന്നിവർ തിരുവമ്പാടിയിൽ ആരംഭിക്കാൻ പോകുന്ന ന്യൂറോ റിഹാബിറ്റ് പദ്ധതിയെ കുറിച്ചു വിശദീകരിച്ചു. തുടർന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പി.എം. മുഹമ്മദ് ഷാഹിൻ (പ്രസി.), ഹനാൻ ബിൻ ഫൈസൽ (ജന. സെക്ര.), ഒ.കെ. മുഹമ്മദ് ഫാരിസ് (ട്രഷ.) എന്നിവരാണ് മുഖ്യ ഭാരവാഹികൾ. മറ്റ് ഭാരവാഹികൾ: ഡാനിഷ് അഹമ്മദ് (സ്പോർട്സ് കൺ.), പി. സലിം, ബി.വി. ഫിറോസ് (വൈ. പ്രസി.), ഇ.വി. ഡാനിഷ്, അലി ജാഫർ (ജോ. സെക്ര.), ടി.പി. യാക്കൂബ് (പബ്ലിസിറ്റി കൺ.). റിസ്വാൻ അഹമ്മദ്, എം.വി. നൗഫൽ, പി.എ. സക്കീർ, മഷർ അലി, പി.ടി. നദീം, മിസ്ബാഹ്, എം.വി. അഹമ്മദ് റഹ്മാൻ കുഞ്ഞി, ബിലാൽ സക്കറിയ, കെ.എം. ഷെമ്മി, ഉസ്മാൻ ബിൻ അബ്ദുറഹ്മാൻ, എം.എം. റംസി, കെ.വി.പി. ജാസിം, അബ്ദുൽ റിഫായി, മുഹമ്മദ് ബിൻ സക്കറിയ എന്നിവർ ചുമതലയേറ്റു. സംഗമം മുൻ പ്രസിഡൻറ് ബഷീർ മുസ്ലിയാരകം, പി. നൗഷാദ് അലി, കെ.പി. ഹനീഫ എന്നിവർ ജനറൽ ബോഡി യോഗം നിയന്ത്രിച്ചു. ട്രഷറർ ഒ.കെ. മുഹമ്മദ് ഫാരിസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.