ജിദ്ദ: സൗദിയിലെ ഏറ്റവും വലിയ ഫുട്ബാൾ കൂട്ടായ്മയായ സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന് (സിഫ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബേബി നീലാമ്പ്ര (പ്രസി.), നിസാം മമ്പാട് (ജന. സെക്ര.), നിസാം പാപ്പറ്റ (ട്രഷ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ. സിഫിന്റെ 26ാമത് ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഷബീർ അലി ലാവ പ്രവർത്തന റിപ്പോർട്ടും നാസർ ശാന്തപുരം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സിഫ് നിയമാവലികളിൽ വരുത്തുന്ന ഭേദഗതികൾ ജനറൽ ബോഡി യോഗത്തിൽ പാസാക്കി.
പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള പ്രിസൈഡിങ് ഓഫിസർമാരായി അബ്ദുൽ മജീദ് നഹ, നാസർ ശാന്തപുരം എന്നിവരെ നിശ്ചയിച്ചു. സോക്കർ ഫ്രീക്സ് ക്ലബ് പ്രതിനിധി അബ്ദുൽ ഫത്താഹ്, ജിദ്ദ ഫ്രണ്ട്സ് ക്ലബ് പ്രസിഡന്റ് എ.ടി. ഹൈദറിന്റെ പിന്തുണയോടെ അവതരിപ്പിച്ച പാനൽ യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. മറ്റു ഭാരവാഹികൾ: സലിം മമ്പാട്, യാസർ അറഫാത്ത് റിയൽ കേരള, സലാം കാളികാവ് എ.സി.സി, ശരീഫ് പരപ്പൻ ബ്ലൂസ്റ്റാർ, ഷബീർ അലി ലാവ (വൈ. പ്രസി.), അയ്യൂബ് മുസ്ലിയാരകത്ത്, അൻവർ വല്ലാഞ്ചിറ, ഷഫീഖ് പട്ടാമ്പി ബ്ലൂസ്റ്റാർ, വി.കെ. അബ്ദു ബ്ലാസ്റ്റേഴ്സ് എഫ്.സി, ഷഹീർ പുത്തൻ സബീൻ എഫ്.സി (ജോ. സെക്ര.), കെ.സി. മൻസൂർ ജിദ്ദ എഫ്.സി (അസി. ട്രഷ.), അൻവർ കരിപ്പ (ജന. ക്യാപ്റ്റൻ), റഹീം വലിയോറ മക്ക എഫ്.സി (വൈ. ക്യാപ്റ്റൻ).
മൂന്നാം തവണയാണ് സിഫ് പ്രസിഡന്റായി ബേബി നീലാമ്പ്ര തെരഞ്ഞെടുക്കപ്പെടുന്നത്. സിഫിൽ ദീർഘകാല പരിചയസമ്പത്തുള്ള നിസാം മമ്പാട് ജനറൽ സെക്രട്ടറിയായും മുൻ വൈസ് പ്രസിഡന്റായിരുന്ന നിസാം പാപ്പറ്റ ട്രഷററായുമുള്ള നേതൃത്വത്തിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത ക്ലബ് പ്രതിനിധികൾ അനുമോദന പ്രസംഗത്തിൽ പറഞ്ഞു. അബ്ദുൽ മജീദ് നഹ, നാസർ ശാന്തപുരം, അഷ്ഫർ, സലീം (നാണി), ഹാരിസ് കോന്നോല, സിദ്ദീഖ് കത്തിച്ചാൽ, ഷബീർ അലി ലാവ, അയ്യൂബ് മുസ്ലിയാരകത്ത്, സലീം എരഞ്ഞിക്കൽ, കെ.സി. മൻസൂർ, ഷിഹാബ് പറവൂർ, ഷരീഫ് പരപ്പൻ, എ.ടി. ഹൈദർ എന്നിവർ സംസാരിച്ചു. നിസാം പാപ്പറ്റ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.