അ​ഡ്വ. ഷം​സു​ദ്ധീ​ൻ ഓ​ല​ശ്ശേ​രി, അ​ഡ്വ. സു​മേ​ഷ്, അ​ഡ്വ. ബ​ഷീ​ർ അ​പ്പ​ക്കാ​ട​ൻ

സൗ​ദി ഇ​ന്ത്യ​ൻ ലോ​യേ​ഴ്സ് ഫോ​റ​ത്തി​ന്​ പു​തി​യ നേ​തൃ​ത്വം

ജി​ദ്ദ: ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​ക്കാ​ല​മാ​യി സൗ​ദി​യി​ൽ രൂ​പം കൊ​ണ്ട കേ​ര​ള​ത്തി​ലെ അ​ഭി​ഭാ​ഷ​ക​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ സൗ​ദി ഇ​ന്ത്യ​ൻ ലോ​യേ​ഴ്സ് ഫോ​റ​ത്തി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റാ​യി അ​ഡ്വ. ഷം​സു​ദ്ദീ​ൻ ഓ​ല​ശ്ശേ​രി (കോ​ഴി​ക്കോ​ട്), ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ഡ്വ. സു​മേ​ഷ് (പാ​ല​ക്കാ​ട്), ട്ര​ഷ​റ​റാ​യി അ​ഡ്വ. ബ​ഷീ​ർ അ​പ്പ​ക്കാ​ട​ൻ (മ​ല​പ്പു​റം) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഫോ​റ​ത്തി​ന് കീ​ഴി​ൽ ഇ​തു​വ​രെ സൗ​ദി​യി​ലെ ഇ​ന്ത്യ​ക്കാ​രാ​യ പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് നി​യ​മോ​പ​ദേ​ശ​വും കൂ​ടാ​തെ സൗ​ദി പ്ര​മു​ഖ സം​ഘ​ട​ന​ക​ളു​മാ​യും നി​യ​മ​ജ്ഞ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യും ഇ​ന്ത്യ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക് നി​യ​മ​സ​ഹാ​യം ല​ഭി​ക്കാ​ൻ വേ​ണ്ട സ​ഹാ​യ​വും ചെ​യ്തു​കൊ​ടു​ത്ത​താ​യി ഭാ​ര​വാ​ഹി​ക​ൾ

അ​റി​യി​ച്ചു.

പ്ര​വാ​സി​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ നി​യ​മ​സ​ഹാ​യം ന​ൽ​കു​ക​യും പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നേ​കം വി​ഷ​യ​ങ്ങ​ളി​ൽ കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല വി​ധി വാ​ങ്ങു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - New leadership for Saudi Indian Lawyers Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.