റിയാദ്: പ്രവാസി സാംസ്കാരിക വേദി റിയാദ് സൗത്ത് മേഖല കമ്മിറ്റിയുടെ പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷ്റഫ് കൊടിഞ്ഞി (പ്രസി), ടി.ടി. ഷമീർ (സെക്ര), അയ്യൂബ് ഇസ്മാഈൽ (ട്രഷ), റിഷാദ് എളമരം, നാദിയ ഷബീർ (വൈസ് പ്രസി), റൈഹാന ഷുക്കൂർ (ജോ. സെക്ര) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രവാസി സെൻട്രൽ കമ്മിറ്റിയംഗങ്ങളായ അംജദ് അലി, ഷഹ്ദാൻ മാങ്കുനിപ്പൊയിൽ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. രണ്ടു വർഷത്തെ മേഖല പ്രവർത്തന റിപ്പോർട്ട് സലീം മൂസ അവതരിപ്പിച്ചു. സാമൂഹിക രംഗത്ത് പൊതുവിലും കോവിഡ് കാലത്ത് പ്രത്യേകിച്ചും നടത്തിയ സേവനപ്രവർത്തനങ്ങൾ പ്രത്യേകം ചർച്ച ചെയ്തു.
മറ്റു ഭാരവാഹികളായി സലീം മൂസ (രാഷ്ട്രീയ കാര്യങ്ങൾ), അസീം ലബ്ബ (വെൽഫെയർ), ഇസ്ഹാഖ് (കായികം), ജെറിൻ (കലാ സാംസ്കാരികം), വി.കെ. സലാം (ഐ.ടി), റിഷാദ് എളമരം (മീഡിയ പി.ആർ), ജസീല ബീഗം, അബ്ദുറഹ്മാൻ ഒലയാൻ, നസീമ ടീച്ചർ, ഷബീർ അഹ്മദ്, ഇല്യാസ് ബാവ, ഖലീൽ പൊന്നാനി, എൻ.എൻ. ദാവൂദ് (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരെയും തെരഞ്ഞെടുത്തു.
ശതകോടികളുടെ സാമ്പത്തിക ഭാരവും പൊതുകടവും ജനങ്ങളുടെ മേൽ അടിച്ചേൽപിച്ചാണ് ഇടതുപക്ഷ സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കിയതെന്ന് പ്രവാസി സാംസ്കാരിക വേദി ആരോപിചു. പുത്രകളത്രാദികൾക്ക് സർക്കാർ ജോലിയും പൊതുജനങ്ങൾക്ക് കിറ്റ് നൽകിയുമാണ് രണ്ടാമൂഴത്തിന് ശ്രമിക്കുന്നത്. ഇതേക്കുറിച്ച് തുറന്ന ചർച്ച സംഘടിപ്പിക്കുമെന്ന് എക്സിക്യൂട്ടിവ് യോഗം വ്യക്തമാക്കി. പ്രസിഡൻറ് അഷ്റഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ടി. ഷമീർ സ്വാഗതവും നസീമ ടീച്ചർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.