തബൂക്ക്: കെ.എം.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നാഷനൽ കമ്മിറ്റിയുടെ സർക്കുലർ പ്രകാരം 11ഓളം വരുന്ന ഏരിയ കമ്മിറ്റികൾ രൂപവത്കരിക്കുകയും അതിൽനിന്നും മെംബർഷിപ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ യോഗത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. സൂഖ് ജദീദ് ബാഫഖി സെൻററിൽ നടന്ന കൗൺസിൽ യോഗം സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സമദ് ആഞ്ഞിലങ്ങാടി അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ട്രഷറർ കുഞ്ഞുമോൻ കാക്കിയ മുഖ്യപ്രഭാഷണം നടത്തി. പുതുവർഷ കലണ്ടർ കുഞ്ഞുമോൻ കാക്കിയ യൂനുസ് തങ്ങൾക്ക് കൈമാറി പ്രകാശനം ചെയ്തു.
കഴിഞ്ഞ കമ്മിറ്റി കാലയളവിൽ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ റിയാസ് പപ്പായി, ഖാദർ ഇരിട്ടി, ഹബീബ് വേങ്ങൂർ, ഉമർ പട്ടാമ്പി എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ഫസൽ എടപ്പറ്റ റിപ്പോർട്ട് അവതരിപ്പിച്ചു. നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ഉസ്മാൻ അലി പാലത്തിങ്ങൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റിയാസ് പപ്പായി, സാദിഖ് അല്ലൂർ, അലി പാങ്ങ്, ബഷീർ വാഴക്കാട്, ബീരാൻ കുട്ടി കുമ്മിണിപ്പറമ്പ്, അൻസാർ ചോക്കാട്, യാസർ അംരി, അലി പൊന്നാനി എന്നിവർ സംസാരിച്ചു. സിറാജ് കാഞ്ഞിരമുക്ക് സ്വാഗതവും ഖാദർ ഇരിട്ടി നന്ദിയും പറഞ്ഞു. എഴുപതോളം കൗൺസിലർമാർ യോഗത്തിൽ പങ്കെടുത്തു. ഭാരവാഹികൾ: സമദ് ആഞ്ഞിലങ്ങാടി (പ്രസി.), ഫസൽ എടപ്പറ്റ (ജന. സെക്ര.), സിറാജ് കാഞ്ഞിരമുക്ക് (ട്രഷ.), സക്കീർ മണ്ണാർമല, റിയാസ് പപ്പായി, അലി വെട്ടത്തൂർ, കബീർ പൂച്ചാമം (വൈ. പ്രസി.), ഖാദർ ഇരിട്ടി, ഗഫൂർ പുതുപൊന്നാനി, കബീർ ചേളാരി, മുനീർ ചേന്നര (ജോ. സെക്ര.), സാലിഹ് പട്ടിക്കാട് (ഉപദേശക സമിതി ചെയർ.), ബീരാൻ കുട്ടി കുമ്മിണിപ്പറമ്പ് (ഉപദേശക സമിതി അംഗം).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.