റിയാദ്: ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ.പി.സി.സിയുടെയും ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടെയും മാർഗനിർദേശങ്ങൾ അനുസരിച്ചാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തീകരിച്ചത്. ബത്ഹയിലെ ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ നാഷനൽ കമ്മിറ്റിയുടെയും സെൻട്രൽ കമ്മിറ്റിയുടെയും പ്രിസൈഡിങ് ഓഫിസർമാരായ ഷാനവാസ് മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി എന്നിവർ നിയന്ത്രിച്ചു.
നാസർ വലപ്പാട് (പ്രസി.), സോണി പാറക്കൽ (ജന. സെക്ര. സംഘടന ചുമതല), രാജേഷ് ഉണ്ണിയാട്ടിൽ (ട്രഷ.), അൻസായ് ഷൗക്കത്ത്, തൽഹത്ത് ഹനീഫ, ഗഫൂർ ചെന്ത്രാപ്പിന്നി (വൈ. പ്രസി.), മാത്യു സിറിയക്, ബാബു നിസാർ (ജന. സെക്ര.), ഇബ്രാഹിം ചേലക്കര, ജോയ് ഔസേപ്പ്, സഞ്ജു അബ്ദുസ്സലാം, സുലൈമാൻ മുള്ളൂർക്കര, നേവൽ ഗുരുവായൂർ, ജമാൽ അറയ്ക്കൽ (സെക്രട്ടറിമാർ), സലിം മാള (അസി. ട്രഷ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
വല്ലി ജോസ്, ഷാഹുൽ കുന്നത്ത്, ഡോ. സജിത്, മജീദ് മതിലകം, സത്താർ ഗുരുവായൂർ, ജോണി തോമസ്, ഹാരിസ്, മുഹമ്മദ് മുസ്തഫ, അബ്ദുസ്സലാം, അമീർ മതിലകം, ആഷിഖ്, സെയ്ഫ് റഹ്മാൻ, ലോറൻസ് അറക്കൽ എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. മാള മുഹ്യിദ്ദീൻ ഹാജി, യഹ്യ കൊടുങ്ങല്ലൂർ, സുരേഷ് ശങ്കർ, രാജു തൃശൂർ, അഷ്റഫ് കിഴുപ്പിള്ളിക്കര, ജയൻ കൊടുങ്ങല്ലൂർ എന്നിവരാണ് ജനറൽ കൗൺസിൽ പ്രതിനിധികൾ. തൃശൂർ ജില്ലയിലെ പ്രിസൈഡിങ് ഓഫിസർ സുരേഷ് ശങ്കർ യോഗം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.