ജിദ്ദ: ശറഫിയയിൽ ചേർന്ന ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം സുൽഫീക്കർ ഒതായി ഉദ്ഘാടനം ചെയ്തു. പി.വി. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ഹബീബ് കാഞ്ഞിരാല പ്രവർത്തന റിപ്പോർട്ടും അമീൻ ചെമ്മല സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വി.പി. നൗഷാദ്, ജുനൈസ് ബാവ, വി.ടി. ആരിഫ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വി.ടി. മുഹമ്മദ് സബാഹ്, സി.എച്ച്. മുഹമ്മദ് ഷിബിലി എന്നിവർ ഓഡിറ്റർമാരായിരുന്നു. വി.ടി. അഷ്റഫ്, സി.ടി. മുജീബ് സ്വലാഹി, അഷ്ഫാഖ്, പി.വി. അഷ്റഫ് എന്നിവർ സംസാരിച്ചു. പി.സി. ഗഫൂർ സ്വാഗതവും കെ.പി. സുനീർ നന്ദിയും പറഞ്ഞു. യോഗത്തിൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: കെ.സി. ഫൈസൽ ബാബു (പ്രസി.), ഹബീബ് കാഞ്ഞിരാല, സി.ടി. മുജീബുറഹ്മാൻ (വൈ. പ്രസി.), കെ.പി. സുനീർ (ജന. സെക്ര.), വി.ടി. അഷ്റഫ്, അഷ്ഫാഖ്, പി.വി. അഷ്റഫ് (ജോ. സെക്ര.), മുഹമ്മദ് അമീൻ ചെമ്മല (ട്രഷ.), പി.വി. അഷ്റഫ്, സുൽഫിക്കർ ഒതായി, പി.സി. അബ്ദുൽ ഗഫൂർ (രക്ഷാധികാരികൾ), മുഹ്സിന (വനിത വിങ് കൺ.), കെ.സി. അർഷാദ്, ടി. ഷബീബ്, യു. ജുനൈസ് ബാവ, വി.ടി. ആരിഫ് (എക്സി. അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.